രാജ്യത്ത് രാത്രികാല യാത്രയ്‌ക്കുള്ള വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും സർവീസ് ആരംഭിക്കുന്നു... ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുമെന്ന് റെയിൽവേ മന്ത്രി

രാജ്യത്ത് വന്ദേഭാരത് പകൽ ട്രെയിനുകൾക്ക് പിന്നാലെ രാത്രികാല യാത്രയ്‌ക്കുള്ള വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും സർവീസ് ആരംഭിക്കുന്നു. ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിനെയും അസാമിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷണ യാത്രകളും സർട്ടിഫിക്കേഷനും പൂർത്തിയായതിന് പിന്നാലെയാണ് ആദ്യ റൂട്ട് തീരുമാനിച്ചത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പായും.11 ത്രീ-ടയർ എ.സി, 4 ടു-ടയർ എ.സി, ഒരു ഫസ്റ്റ് എ.സി അടക്കം 16 കോച്ചുകൾ, 823 യാത്രക്കാരെ വഹിക്കാനാകും
പ്രത്യേകം രൂപകൽപ്പന ചെയ്ത ബെർത്തുകൾ, വെസ്റ്റിബ്യൂളുകളുള്ള ഓട്ടോമാറ്റിക്വാതിലുകൾ, മികച്ച സസ്പെൻഷൻ എന്നിവ മികച്ച യാത്രാ സുഖം ഉറപ്പാക്കുന്നു സുരക്ഷയ്‌ക്കായി കവച് സംവിധാനവുമുണ്ട്.
"
https://www.facebook.com/Malayalivartha



























