ഛത്തിസ്ഗഡിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ വധിച്ചു...

ഛത്തിസ്ഗഡിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ വധിച്ചു. തെക്കൻ ഛത്തിസ്ഗഡിലെ സുഖ്മ, ബിജാപൂർ ജില്ലകളിലായാണ് സുരക്ഷാ സേന വൻ മാവോ വേട്ടക്ക് നേതൃത്വം നൽകിയത്.
റായ്പൂരിൽ നിന്നും 450കിലോമീറ്റർ അകലെ ബസഗുഖ-താരി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സുരക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ തുടങ്ങിയത്.
സുഖ്മയിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ബസ്തർ ഐ.ജി സുന്ദർരാജ് പട്ടലിംഗം . രണ്ടു പേരെ ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിലും കൊലപ്പെടുത്തി. എ.കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടടുത്തു. സുരക്ഷാ സേനാഗംഗങ്ങൾക്ക് ആർക്കും പരിക്കേറ്റതായി സൂചനകളില്ല. വനമേഖലയിൽ വിവിധ സേനകളുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ഛത്തിസ്ഗഡിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ വധിച്ചു. ഈ വർഷത്തെ രാജ്യത്തെ ആദ്യ മാവോയിസ്റ്റ് വേട്ടയാണ് ഛത്തീസ്ഗഡിൽ നടന്നത്.
"
https://www.facebook.com/Malayalivartha
























