കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി അപകടം... മൂന്ന് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരുക്ക്

അടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട് കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി അപകടം. ജീപ്പിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. എഎസ്ഐയുടെ നില ഗുരുതരമാണ്. അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്
അടൂരിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം മറ്റൊരു ബസിലും ഇടിച്ചാണ് നിന്നത്.
കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗതതടസ്സം നേരിട്ടു.
https://www.facebook.com/Malayalivartha






















