ഗോവിന്ദനും ശിവൻകുട്ടിയും തെറ്റി തന്നെ കെ. കെ. ഷൈലജയാക്കരുത്! ഗോവിന്ദൻ പരിഭ്രാന്തനായി ശിവൻകുട്ടി മുഖ്യനെ കണ്ടു

ഗോവിന്ദനും ശിവൻകുട്ടിയും തെറ്റി
തന്നെ കെ. കെ. ഷൈലജയാക്കരുത്!
ഗോവിന്ദൻ പരിഭ്രാന്തനായി
ശിവൻകുട്ടി മുഖ്യനെ കണ്ടു
സി പി എം സംസ്ഥാന സെക്രട്ടറി എം, വി. ഗോവിന്ദനെതിരെ പരാതിയുമായി മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ടതായി സൂചന. താൻ നേമത്ത് മത്സരത്തിനില്ലെന്ന ശിവൻ കൂടിയുടെ പ്രസ്താവനയെ പാർട്ടി സംസ്ഥാന സെക്രട്ടറി ഖണ്ഡിച്ചതാണ് ഭീകരമായ അഭിപ്രായ വ്യത്യാസത്തിന് കാരണമായത്. തന്നെ കെ. കെ. ഷൈലജയാക്കരുതെന്നാണ് ശിവൻകുട്ടി ഗോവിന്ദൻ മാഷെ അറിയിച്ചത്.കഴിഞ്ഞ തവണ വടകര തിരികെ പിടിക്കാനെന്ന പേരിൽ കെ.കെ. ഷൈലജയെ നിർത്തി തോൽപ്പിച്ചു.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം ഇത്തവണയും നേമം നിയോജകമണ്ഡലത്തിലാകുമെന്നുറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നേമത്ത് സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി.ശിവൻകുട്ടിയെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ പദ്ധതി. പാർട്ടി തീരുമാനിക്കുന്നതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് വി.ശിവൻകുട്ടി ഇതിനോട് പ്രതികരിച്ചെങ്കിലും ഇന്നലെ താൻ നേമത്തേക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു . മൂന്ന് തവണ നേമത്ത് മത്സരിച്ചിട്ടുണ്ട്. സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന രീതി സിപിഎം നേതാക്കൾക്കില്ല. പാർട്ടിയുടെ ഏത് തീരുമാനവും ഇതുവരെ അനുസരിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ നേമത്ത് തന്നെ മത്സരിപ്പിക്കരുതെന്ന് ശിവൻകുട്ടി മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അറിയിച്ചിരുന്നു.
2016-ൽ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ ശിവൻകുട്ടി തിരിച്ചുപിടിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ നടത്തി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ സജീവമായ സാഹചര്യത്തിൽ ശിവൻകുട്ടിയോടും രംഗത്തിറങ്ങാൻ പാർട്ടി നിർദേശം നൽകിയതായാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേമത്തുണ്ടായ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകുന്നത്. നേമത്ത് നിന്ന് തോൽക്കാൻ തത്കാലം ശിവൻകുട്ടിക്ക് താത്പര്യമില്ല.
2021-ലെ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് ശിവൻകുട്ടി പരാജയപ്പെടുത്തിയെങ്കിലും പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേമം ബിജെപിക്കൊപ്പം നിന്നു. രാജീവ് ചന്ദ്രശേഖറായിരുന്നു നേമം ഉൾക്കൊള്ളുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. രാജീവ് ചന്ദ്രശേഖർ ഏറ്റവുംകൂടുതൽ വോട്ട് സമാഹരിച്ചതും നേമത്ത് നിന്നായിരുന്നു. എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലവും ബിജെപിയെ തുണക്കുന്നതായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ നേമം മണ്ഡലത്തിൽ 25 വാർഡുകളാണ് ഉള്ളത്. ഇതിൽ 17 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. എൽഡിഎഫിന് അഞ്ചിടത്താണ് ജയിക്കാനായത്. അതേസമയം ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന തൃക്കണ്ണാപുരവും പുന്നയ്ക്കാമുകളും തിരിച്ച് പിടിച്ചത് എൽഡിഎഫിന് ആശ്വാസിക്കാനുള്ള വകയായിരുന്നു.
ലോക്‌സഭാ,തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും രാജീവ് ചന്ദ്രശേഖർ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും ചെയ്ത സാഹചര്യത്തിൽ മണ്ഡലം നിലനിർത്താൻ ശക്തായ പോരാളി തന്നെ വേണമെന്ന വിലയിരുത്തലാണ് സിപിഎമ്മിലുള്ളത്. മണ്ഡലത്തിൽ ഏറ്റവും ഉചിതനായ സ്ഥാനാർഥി വി.ശിവൻകുട്ടി തന്നെയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകാരണങ്ങളാണ് ശിവൻകുട്ടിക്ക് തടസ്സമാകുന്നത്. 2021-ലേതിന് സമാനമായി കോൺഗ്രസും ശക്തനായ സ്ഥാനാർഥിയെ തന്നെ ഇത്തവണയും നിർത്തിയേക്കും. കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരൻ നേമത്തെ എത്താനുള്ള സാധ്യത കുറവാണ്. മണ്ഡലത്തിൽനിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനാണ് കോൺഗ്രസ് നീക്കം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവനയാണ് ശിവൻ കുട്ടി മണിക്കൂറുകള്‍ക്കുളളില്‍ തിരുത്തിയത് . ഇത്തവണ നേമത്ത് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു ശിവന്‍കുട്ടി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാല്‍ പിന്നീട് മന്ത്രി തന്നെ ഇക്കാര്യം തിരുത്തുകയായിരുന്നു. നേമത്ത് മത്സരിക്കുമെന്നോ ഇല്ലെന്നോ താന്‍ പറഞ്ഞിട്ടില്ല എന്നാല്‍ ചിലര്‍ ഇതില്‍ മനഃപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ശിവൻകുട്ടിയുടെ പ്രസ്താവനക്കെതിരെ എം.വി. ഗോവിന്ദൻ രംഗത്തെത്തിയതാണ് പ്രസ്താവന പിൻവലിക്കാൻ കാരണം.
ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാൻ ഇടതുമുന്നണിയുടെ അതികായനായ വി. ശിവൻകുട്ടി തന്നെ രംഗത്തിറക്കണമെന്ന് സി.പി.എം ഉറപ്പിക്കുന്നതിനിടെയാണ് വി. ശിവൻകുട്ടി നേമത്ത് മത്സരിക്കാനില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ത്രികോണ മത്സരം നടക്കുന്ന നേമത്ത് കരുത്തനായ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നത് ഇടതുമുന്നണിക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കാൻ പറഞ്ഞാൽ ശിവൻകുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. പരസ്യമായി മത്സരിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞതോടെ പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
മന്ത്രി പറഞ്ഞത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ല. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
നേമത്ത് മത്സരിക്കാനില്ലെന്ന വി ശിവൻകുട്ടിയുടെ തുറന്ന് പറച്ചിൽ തലസ്ഥാന സിപിഎമ്മിലുണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടിയെന്ന് പിന്നീട് തിരുത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വലിയ ചര്‍ച്ചയായി. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് നേമം. ഇവിടെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇറങ്ങി നിൽക്കുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. നേമത്ത് ശിവൻകുട്ടിയല്ലാതെ മറ്റാരെന്ന് സിപിഎമ്മിന് ഒരു സംശയവും ഇല്ലെന്നിരിക്കെയാണ് മത്സരിക്കാൻ ഇല്ലെന്ന പ്രഖ്യാപനം. മത്സരത്തിന് ഒരുക്കാൻ അനൗദ്യോഗിക നിര്‍ദ്ദേശം പാര്‍ട്ടി നൽകിയിട്ടും ചുമതലക്കാരെ റോസ് ഹൗസിലേക്ക് വിളിച്ച് വരുത്തി മന്ത്രി മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടും ചുരുങ്ങിയത് ഒരുമാസമെങ്കിലുമായി. നേമത്തെ വോട്ടര്‍മാരുടെ എസ്ഐആര്‍ നടപടി ക്രമങ്ങളിലൊക്കെ മന്ത്രിയോട് അടുത്ത വൃത്തങ്ങൾ സജീവമായി ഇടപെടുന്നുണ്ട്. ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കൾ കൂട്ടത്തോടെ പിൻമാറുമെന്നും അതിന്‍റെ തുടക്കമാണ് ശിവൻകുട്ടി പറഞ്ഞതെന്നും പ്രതിപക്ഷ നേതാക്കൾ വരെ ഏറ്റുപിടിച്ചതോടെയാണ് അബദ്ധം മനസിലാക്കി മണിക്കൂറൊന്ന് തികയും മുമ്പേ മന്ത്രി തിരുത്തിയത്. യഥാർത്ഥത്തിൽ ഇതാണ് സത്യം. ബി ജെ പിയെ ഭയന്നാണ് സി പി എം നേതാക്കൾ ഒളിച്ചോടുന്നത്.
തൊണ്ടിമുതൽ കേസിൽ കോടതി വിധിയോടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായ ആന്‍റണി രാജുവിന് പകരം തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന ചര്‍ച്ച സിപിഎമ്മിൽ സജീവമാണ്. നേമത്ത് നിന്ന് വി ശിവൻകുട്ടിയുടെ പിൻമാറ്റ പ്രഖ്യാപനം ആ അര്‍ത്ഥത്തിൽ വരെ ചര്‍ച്ചയുമായി. എന്ത് വിലകൊടുത്തും ബിജെപിയെ പ്രതിരോധിക്കുകയെന്ന പ്രഖ്യാപിത നയം നിലനിൽക്കെ അവധാനതയില്ലാത്ത പ്രതികരണങ്ങഴളിൽ പാര്‍ട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്. 2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപി തുറന്ന അക്കൗണ്ട് 2021-ൽ ശിവൻകുട്ടി പൂട്ടിയ ചരിത്രമാണ് ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 22,000 വോട്ടിന്റെ ലീഡും തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനവും ബിജെപിയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
അതേസമയം, കഴിഞ്ഞ തവണ കെ. മുരളീധരനെ ഇറക്കി ശക്തമായ പോരാട്ടം കാഴ്ചവെച്ച കോൺഗ്രസ് ഇക്കുറി സൂപ്പർതാരങ്ങൾക്ക് പകരം പ്രാദേശിക നേതാക്കളെ പരിഗണിക്കാനാണ് സാധ്യത. ജി.വി. ഹരി, മണക്കാട് സുരേഷ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പട്ടികയിൽ ഉയരുന്നത്. ബിജെപിക്ക് വോട്ട് മറിക്കുന്നുവെന്ന ആരോപണം തടയാൻ കഴിഞ്ഞ തവണ മുരളീധരന്റെ വരവ് സഹായിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ വാർഡുകളിൽ ബിജെപിക്കുണ്ടായ മേധാവിത്വം മറികടന്ന് മണ്ഡലം നിലനിർത്തുക എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി നേമം മാറുമെന്ന് ഉറപ്പായി.
നേമം മണ്ഡലത്തിൽ മന്നം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിനോടൊപ്പം സൈനിക സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗും ചേർന്നാണ്. ഇതിലൂടെ ബി ജെ പി ലക്ഷ്യമിട്ടത് എൻ എസ് എസ് വോട്ടുകളാണ് .എന്നാൽ അപ്രതീക്ഷിതമായി ജി. സുകുമാരൻ നായർ കമ്യൂണിസ്റ്റുകാരനായതോടെ കാര്യങ്ങൾ വഴിമുട്ടി. എന്നാൽ മന്നം സമാധി ദിനത്തിൽ ചെരുന്നയിലെത്തിയ രാജീവ് ചന്ദ്രശേഖറിന് സുകുമാരൻ നായരിൽ നിന്നും ലഭിച്ചത് വൻ വരവേല്പ്പാണ്.
മഹാനായ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയും നായർ സർവീസ് സൊസൈറ്റി സ്ഥാപകനുമായ മന്നത്തു പത്മനാഭന്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുക. സർക്കാർ – സ്വകാര്യ സംയുക്ത സംരംഭമായി നായർ സർവീസ് സൊസൈറ്റിക്കു കീഴിൽ നിലവിൽ വരുന്ന പ്രഥമ സൈനിക സ്കൂളാണിത്. വിവിധ വിദ്യാലയങ്ങൾ നടത്തി വരുന്ന എൻഎസ്എസ് മാനേജ്മെൻ്റിന് കീഴിൽ സംസ്ഥാനത്ത് നിലവിൽ വരുന്ന ആദ്യത്തെ സൈനിക സ്കൂളായിരിക്കും നേമത്ത് ആരംഭിക്കുന്നത്.വരും തലമുറകളിലെ വിജയികളെയും രാജ്യസ്നേഹികളെയും സൃഷ്ടിക്കാൻ ഉതകുന്ന ഒരു സ്ഥാപനം നേമം മണ്ഡലത്തിൽ ആരംഭിക്കാനായി നടത്തിയ യജ്ഞത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.നേമം മന്നം മെമ്മോറിയൽ എൻഎസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൈനിക സ്കൂൾ അനുവദിക്കുന്നതിനു വേണ്ടി തിരുവനന്തപുത്തെ എൻഎസ്എസ് ഭാരവാഹികൾക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദൽഹിയിലെത്തി പ്രത്യേക ചർച്ച നടത്തിയതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം. അതായത് മന്നത്തിന് ദേശീയ അംഗീകാരം നൽകുകയാണ് രാജീവ് ചന്ദ്രശേഖർ ചെയ്തത്. ഇത് എൻ എസ് എസിനെ സംബന്ധിച്ചടത്തോളം ചെറിയ കാര്യമല്ല. സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഇത് വലിയ തിരിച്ചടിയാണ്.കാരണം എൻ എസ് എസിനെ ഭിന്നിപ്പിക്കാൻ പിണറായി നടത്തിയ ശ്രമങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
നിരവധി കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്ന സ്ഥലമാണ് നേമം. കരുണാകരൻ മത്സരിക്കുന്ന കാലത്ത് നേമം കോൺഗ്രസിന്റെ സുരക്ഷിത താവളമായിരുന്നു.എന്നാൽ മാളയിലും നേമത്തും ഒരുമിച്ച് മത്സരിച്ച കരുണാകരൻ നേമം വിട്ടു. ഇതോടെ നേമം കോൺഗ്രസിനെയും വിട്ടു.
2016ൽ ഒ രാജഗോപാലും വി. ശിവൻകുട്ടിയും നേർക്കുനേർ പോരാടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി വി.സുരേന്ദ്രൻപിള്ളയ്ക്കു ലഭിച്ചത് 13,860 വോട്ട് മാത്രമാണ്. 2011 ൽ യുഡിഎഫിന്റെ ഭാഗമായിരുന്ന ചാരുപാറ രവി 20,248 വോട്ടുനേടിയ സ്ഥാനത്തുനിന്നാണ് ഇത്തരത്തിൽ വോട്ടുചോർച്ച സംഭവിച്ചത് . ഇക്കഴിഞ്ഞ 10 വർഷവും ഘടക കക്ഷികൾക്ക് സീറ്റ് കൊടുക്കുകയായിരുന്നു കോൺഗ്രസ്.ഇത് അവർക്ക് വോട്ടുചെയ്തിരുന്ന ഒരു വിഭാഗത്തെ മാറി ചിന്തിപ്പിച്ചു.ചരിത്രം പരിശോധിച്ചാൽ മണ്ഡലം ഉണ്ടായ കാലം മുതൽ പല കക്ഷികൾക്കും തുടർച്ചയായ കാലം പിന്തുണ നൽകിയിരുന്നുവെന്ന് കാണാം. 1957ൽ സിപിഐക്കൊപ്പം നിലകൊണ്ട മണ്ഡലം 1960 പിഎസ്പി സ്ഥാനാർഥിയെ വിജയിപ്പിച്ചു. 1967ൽ സിപിഎമ്മിനെയും 1970 വീണ്ടും പിഎസ്പിയെയും വിജയിപ്പിച്ചു. തുടർന്ന് അടിയന്തരാവസ്ഥ കാലത്തിന് ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ച മണ്ഡലത്തിൽ പിന്നീട് 1987 വരെ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചു. കരുണാകരന് ശേഷം 1987 മുതൽ 2001 വരെ സിപിഎം സ്ഥാനാർഥികളെയാണ് മണ്ഡലം വിജയിപ്പിച്ചത്. 2001 ൽ എൻ. ശക്തനിലൂടെ മണ്ഡലം കോൺഗ്രസ് തിരികെ പിടിച്ചു. ഇത്രയും കാലം മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി യുഡിഎഫിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് വന്ന കാഴ്ചയാണ് കേരളം 2011ൽ കണ്ടത്. 2011ൽ വി. ശിവൻകുട്ടിയിലൂടെ മണ്ഡലം സിപിഎം തിരികെ പിടിച്ചു. 2016 ൽ രണ്ടാം സ്ഥാനത്ത് നിന്ന് ബിജെപി ഒന്നാമതെത്തി. കേരളത്തിൽ താമര വിരിഞ്ഞു. ഇത് ഒ രാജഗോപാലിന്റെ നേട്ടമായി മാറി. 2016-ൽ താമര വിരിഞ്ഞതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലമാണ് നേമം. 2021 ലും താമര വിരിയണമെന്ന കാര്യത്തിൽ എൻഡിഎ നിർബന്ധമുണ്ടായിരുന്നു . എൽഡിഎഫും യുഡിഎഫും കച്ചമുറുക്കിയപ്പോൾ സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വീറും വാശിയും നേമത്ത് കണ്ടു. ഒ. രാജഗോപാലിന്റെ താമര ഉറപ്പിക്കാൻ കുമ്മനം രാജശേഖരന് സാധിക്കുമെന്ന് ബിജെപി കരുതി. . എന്നാൽ 2016ൽ വട്ടിയൂർകാവിൽ കുമ്മനത്തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. 2016 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ആളായിരുന്നു എൽഡിഎഫിന്റെ സ്ഥാനാർഥി വി. ശിവൻകുട്ടി. 2016ൽ ഒ. രാജഗോപാലിനോട് പരാജയപ്പെട്ടപ്പോഴും എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിൽ കാര്യമായ കുറവുണ്ടായിരുന്നില്ല .
നേമത്തെ ആകെ വോട്ടർമാരിൽ 60 ശതമാനത്തിൽ കൂടുതൽ ഭൂരിപക്ഷ വിഭാഗത്തിലുള്ളവർ ആണ്. അതാണ് ബിജെപിക്ക് നേമത്തുള്ള വിശ്വാസം. അവിടെ വിജയിച്ചത് പാർട്ടിക്കു പുറത്തുള്ള തന്റെ സ്വീകാര്യതകൊണ്ടു കൂടിയാണെന്ന് രാജഗോപാൽ ആവർത്തിച്ചു. എന്നാൽ, 2016നു ശേഷം നടന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമം കൂടെ നിന്നത് എൻഡിഎക്കൊപ്പമാണ്. ഈ കണക്കുകളാണ് കുമ്മനത്തിനെ നിർത്താനുള്ള ആത്മവിശ്വാസത്തിന് പിന്നിൽ കണ്ടത്..തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള 21 കോർപ്പറേഷൻ വാർഡുകൾ ചേർന്നതാണ് നേമം മണ്ഡലം. 21 വാർഡുകളിൽ 14 എണ്ണത്തിലും വിജയിച്ചത് ബിജെപി സ്ഥാനാർഥികളാണ്. ബാക്കി ഏഴെണ്ണത്തിൽ എൽഡിഎഫും. അതിനാൽ മണ്ഡലം തങ്ങളുടെ ഉറച്ച കോട്ടയെന്ന ബിജെപി വാദത്തിൽ കഴമ്പുണ്ടായിരുന്നു. . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോഴും നേമം മാത്രം ബിജെപിക്ക് ഒപ്പം നിന്നു. ഇവിടെ ശശി തരൂർ രണ്ടാം സ്ഥാനത്തായിരുന്നു. തദ്ദേശ ഇലക്ഷനിൽ ഇപ്പോൾ ചിത്രം മാറി.
നേമം കേരളത്തിലെ ഗുജറാത്താണെന്ന് ബിജെപി നേതാക്കളുടെ വിശ്വാസം. മുരളീധരന്റെ അപ്രതീക്ഷിത വരവോടെ കുമ്മനവും ശിവൻകുട്ടിയും കൂടുതൽ കരുതൽ സ്വീകരിച്ചു. ജയിച്ചാൽ മറ്റെങ്ങും പോകാതെ 5 വർഷവും എംഎൽഎ ആയി ഇവിടെ ഉണ്ടാകുമെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത് . എംഎൽഎ സ്ഥാനം കളഞ്ഞ് ലോക്സഭയിലേക്കും പിന്നീട് വേറെ മണ്ഡലത്തിൽ മത്സരിക്കാനും പോകുന്ന മുരളീധരനെ കുത്തിയായിരുന്നു ആ പരാമർശം. എന്നാൽ വട്ടിയൂർക്കാവ് പോലെ നേമത്തെയും പരിപാലിക്കുമെന്നാണ് മുരളീധരന്റെ ഉറപ്പ്. പാർട്ടിയില്ല എന്നതാണ് നേമത്തെ കോൺഗ്രസിന്റെ ഭയം.
എം എൽ എയായെങ്കിലും ഓ രാജഗോപാൽ ബി ജെ പിക്ക് വേണ്ടി നേമത്ത് ഒന്നും ചെയ്തില്ല. തരം കിട്ടുമ്പോഴെല്ലാം ബി ജെ പിക്കെതിരെ സംസാരിക്കുകയും ചെയ്യും.ബിജെപിയും ആർ എസ് എസും ഊട്ടി വളർത്തിയ രാജഗോപാൽ ഇത്ര പെട്ടെന്ന് ബി ജെ പി വിരുദ്ധനായത് എങ്ങനെയാണെന്ന അത്ഭുതത്തിലാണ് ബി ജെ പി പ്രവർത്തകർ. രാജഗോപാലിനെതിരെ നിരവധി പരാതികളാണ് ബി ജെ പി ദേശീയ നേതൃത്വത്തിലേക്ക് പ്രവഹിച്ചത് . രാജഗോപാലിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ തല്ലു വരെ കിട്ടുന്ന പരാമർശമാണ് അദ്ദേഹം നടത്തിയത്. നേമത്ത് കുമ്മനത്തിനെതീരെ കെ. മുരളീധരൻ ശക്തനായ പ്രതിയോഗിയാണെന്ന് പറഞു കൊണ്ടാണ് കുമ്മനത്തെ രാജഗോപാൽ പരോക്ഷമായി തള്ളിപ്പറഞ്ഞത് . ഒ രാജഗോപാൽ കേരള ബിജെ പിയുടെ അന്തകനാണെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. സാക്ഷാൽ കരുണാകരന്റെ മകനാണ് കെ മുരളീധരൻ എന്നാണ് രാജഗോപാൽ പറഞ്ഞത്. ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാൽ പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.
നേമം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് മുമ്പാണ് കുമ്മനം രാജഗോപാലിനെ കാണാനെത്തിയത്. നേമത്തെ സിറ്റിങ് എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കണ്ട ശേഷം പ്രചരണം ആരംഭിക്കാമെന്നായിരുന്നു കുമ്മനത്തിന്റെ പ്ലാൻ. രാജഗോപാലിനെ കാണാൻ പോകുമ്പോൾ മാധ്യമ പ്രവർത്തകരെ അറിയിക്കരുതെന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ കുമ്മനത്തെ ഉപദേശിച്ചിരുന്നതാണ്. എന്നാൽ അദ്ദേഹം അത് കേട്ടില്ല. രാജേട്ടൻ തേനാണ്, പാലാണ് എന്നൊക്കെയായിരുന്നു കുമ്മനത്തിന്റെ വിശ്വാസം.കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരൻ നേമത്ത് ശക്തനായ പ്രതിയോഗിയാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.
നേമത്ത് ശക്തമായ മത്സരം നടക്കും. കോൺഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാർട്ടി ജയിച്ച മണ്ഡലമാണ് നേമം. അത് രണ്ടു പാർട്ടിക്കും വെല്ലുവിളിയാണ്. ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് സ്വയം തീരുമാനിച്ചതാണ്. പ്രായമായതിനാൽ മാറിനിൽക്കാൻ തീരുമാനിച്ചതാണ്. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ നേമത്ത് നിന്നും വീണ്ടും മത്സരിക്കാൻ രാജഗോപാലിത് ആഗ്രഹമുണ്ടായിരുന്നു.അത് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നതുമാണ്. എന്നാൽ പാർട്ടി അദ്ദേഹത്തെ അംഗീകരിച്ചില്ല. എം എൽ എ ആയിരുന്ന കാലത്തെല്ലാം പാർട്ടിക്ക് ഭാരമായിരുന്നു രാജഗോപാൽ. സ്പീക്കർ തെരഞ്ഞടുപ്പിൽ ശ്രീരാമകൃഷ്ണനെ അനുകൂലിച്ച് സംസാരിച്ചതു മുതൽ പാർട്ടിക്ക് മുന്നിൽ നോട്ടപുള്ളിയാണ്. പ്രതിപക്ഷം സഭ വിട്ടിറങ്ങുമ്പോൾ ഒ രാജഗോപാൽ ഭരണപക്ഷത്തെ അനുകൂലിച്ച് സഭയിൽ തുടർന്നിരുന്നു.
നേമം പിടിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല.. കോൺഗ്രസിന്റെ വോട്ടുകളിൽ വലിയൊരു ഭാഗം ബി.ജെ.പി. വോട്ടുകളായി മാറിയിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. യു.ഡി.എഫ്. ഘടകകക്ഷിയായിരുന്ന ജെ.ഡി.യുവിനായിരുന്നു 2011-ലും 2016-ലും നേമത്ത് സ്ഥാനാർഥിത്വം ലഭിച്ചത്. രണ്ടുതവണയും എൽ.ഡി.എഫ്. വിജയിച്ചു. ഒരോ തവണയും ബി.ജെ.പി. വോട്ട് വർധിക്കുകയും യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 2016-ൽ ഒ. രാജഗോപാൽ വിജയിച്ചപ്പോൾ രണ്ടാമതെത്തിയത് സി.പി.എം. നേതാവ് വി. ശിവൻകുട്ടിയും. വോട്ടുകൾ നഷ്ടപ്പെട്ടത് മുഴുവൻ കോൺഗ്രസിനായിരുന്നു. തകർന്ന അവസ്ഥയിൽ നിന്നാണ് കോൺഗ്രസിനെ രക്ഷിക്കാൻ കെ. മുരളീധരനെ പാർട്ടി നേമത്തേക്ക് നിയോഗിച്ചത്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ശശി തരൂർ പിന്നോട്ടുപോയ മണ്ഡലമാണ് നേമം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ പിന്തള്ളി മണ്ഡലത്തിൽ ബി.ജെ.പി. മുന്നിലെത്തി. ഈയൊരു സാഹചര്യത്തിലായിരുന്നു മുരളീധരന്റെ വരവ്. എന്നാൽ ഇക്കുറി മുരളിയും ഒട്ടിയൊളിച്ചു.നേമം ബി ജെ പി പിടിക്കുമെന്ന് ഇടത് - വലത് മുന്നണികൾ ഉറപ്പിക്കുന്നു .
https://www.facebook.com/Malayalivartha






















