നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി; പ്രാഥമിക നടപടി ക്രമങ്ങൾ പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ്

നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും . ഇതിനുള്ള തീരുമാനം കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ ‘ലാലൻ’ സിംഗ് അറിയിച്ചു.ഹൈദരാബാദിൽ നടന്ന NFDB യോഗത്തിനിടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ് ഉണ്ടാകും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. പ്രാദേശിക കേന്ദ്രം വരുന്നതോടെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, ഉപജീവനമാർഗം എന്നിവയിൽ വലിയ പുരോഗതിയാവും ഉണ്ടാവുക. വിഴിഞ്ഞം, മുതലപ്പൊഴി തുറമുഖങ്ങളിലെ അനുബന്ധ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് കൂടുതൽ വേഗതയേറും.
മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഈ കേന്ദ്രം ഏകോപിപ്പിക്കും. സമുദ്രമത്സ്യബന്ധനത്തിനുപരി കുളങ്ങള്‍, തടാകങ്ങള്‍, ജലാശയങ്ങള്‍ എന്നിവയില്‍ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കും. സമുദ്ര, ഉള്‍നാടന്‍, തീരദേശ മത്സ്യക്കൃഷി മേഖലകളെ ഏകോപിപ്പിച്ച് തുല്യവളര്‍ച്ച ഉറപ്പാക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യസംഭരണ യൂണിറ്റുകള്‍, ഡ്രൈയിങ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദ മത്സ്യക്കൃഷി, കടല്‍പ്പായല്‍ കൃഷി, മറൈന്‍ കള്‍ച്ചര്‍ എന്നിവ പ്രോത്സാഹിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ആവശ്യമായ പരിശീലനവും നല്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരിശ്രമമാണ് നേട്ടത്തിന് പിന്നില്‍.
https://www.facebook.com/Malayalivartha


























