Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകന്റെ അവസരോചിതമായ ഇടപെടല്‍ കാരണം ഉമ്മയ്ക്ക് ജീവന്‍ തിരിച്ചു കിട്ടി

29 MARCH 2016 11:13 PM IST
മലയാളി വാര്‍ത്ത.

യാസിന്‍ എന്ന ഒമ്പതുവയസ്സുകാരന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അവന് ഉമ്മയെ തിരികെ കിട്ടി.
നിലത്തു കിടക്കുന്ന ഉമ്മയുടെ വായില്‍ നുരയും പതയും വരുന്നതു കണ്ടപ്പോള്‍ ഷോക്കേറ്റതാണെന്ന് ആ ഒന്‍പതു വയസ്സുകാരനായ മുഹമ്മദ് യാസിന്റെ മനസ്സില്‍ ആരാണു തോന്നിപ്പിച്ചതെന്നറിയില്ല. നിലത്തു വീണു പിടയുന്ന ഉമ്മയെ പിടിക്കാനായി ചെന്ന കുഞ്ഞനുജത്തിയെ പിടിച്ചുമാറ്റിയതിനുശേഷം ഓടിപ്പോയി മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം നിലവിളിച്ച് ആളെക്കൂട്ടാന്‍ നിമിഷനേരം കൊണ്ടു യാസിനു കഴിഞ്ഞപ്പോള്‍ തിരികെ കിട്ടിയത് അവന്റെ ഉമ്മയുടെ ജീവനാണ്. 
ആലപ്പുഴ നഗരസഭയിലെ ലജ്‌നത്ത് വാര്‍ഡ് കൗണ്‍സിലര്‍ ലജ്‌നത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ സജീന ഫൈസലിനാണു മകന്റെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. അവധിദിനമായിട്ടും ഞായര്‍ രാവിലെ തന്നെ ഭര്‍ത്താവിനൊപ്പം വാര്‍ഡിലെ ഓട നിര്‍മാണത്തിനു നേതൃത്വം നല്‍കാന്‍ പോയ സജീന എട്ടരയോടെ തിരിച്ചെത്തി. ഭര്‍ത്താവ് റോഡിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇന്‍സുലേഷന്‍ പോയ മിക്‌സിയുടെ കേബിളില്‍ പിടിച്ചത്.
സ്വിച്ച് ഓണ്‍ ആയിരുന്നതിനാല്‍ ഉടനെ ഷോക്കേറ്റു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ യാസിനും അനുജത്തി നാലു വയസ്സുകാരി ഫാത്തിമുത്ത് സുഹറയും ഒരു നിമിഷം അന്തംവിട്ടു നിന്നുപോയി. ഉമ്മയ്ക്ക് എന്തോ അപകടം പറ്റിയെന്ന് ഇരുവര്‍ക്കും മനസ്സിലായെങ്കിലും എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിച്ചു. മിക്‌സിയുടെ കേബിള്‍ കൈയില്‍ ചുറ്റിക്കിടക്കുന്നതു കണ്ടപ്പോള്‍ ഷോക്കേറ്റതാണെന്നു ഉടനെ യാസിനു മനസ്സിലായി. ഷോക്കേല്‍ക്കുമെന്നറിയാതെ ഉമ്മയെ പിടിക്കാനാഞ്ഞ അനുജത്തിയെ യാസ!ിന്‍ പിടിച്ചു മാറ്റി. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാനോടിയെങ്കിലും സ്വിച്ച് ബോര്‍ഡ് ഉയരത്തിലായതിനാല്‍ കൈയെത്തിയില്ല. അടുത്തു കിടന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടു മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു.

എന്നിട്ട് ഓടി വന്ന് ഉമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണരാത്തതുകൊണ്ടു റോഡിലേക്കിറങ്ങിയ യാസിന്‍ ഉറക്കെ നിലവിളിച്ച് ആളെക്കൂട്ടി. നാട്ടുകാരെത്തി പ്രഥമശുശ്രൂഷ നല്‍കി ജനറല്‍ ആശുപത്രിയിലെത്തിച്ചു. തലയിലും കൈയിലും കാലിലും പരുക്കേറ്റെങ്കിലും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (8 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (18 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (27 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (35 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (49 minutes ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (58 minutes ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (1 hour ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (1 hour ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (2 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (3 hours ago)

Malayali Vartha Recommends