Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പാമൊലിന്‍ കേസില്‍ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം, കേസ് നീണ്ടുപോകുന്നതില്‍ സഹതാപമുണ്ടെന്നും കോടതി

29 MARCH 2016 02:53 AM IST
മലയാളി വാര്‍ത്ത.

പാമൊലിന്‍ കേസില്‍ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ രണ്ടാം പ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ എന്തുകൊണ്ട് ഹാജരായില്ലെന്ന് കോടതി ചോദിച്ചു. ടിഎച്ച് മുസ്തഫ്‌ക്കെതിരെ തെളിവില്ലെങ്കില്‍ കേസ് നിലനില്‍ക്കുന്നത് എന്തു കൊണ്ടെന്നും കോടതി ആരാഞ്ഞു.
സിഎജി റിപ്പോര്‍ട്ട് വേദവാക്യമായി എടുക്കേണ്ട. കേസ് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ്റിയ കോടതി കേസ് നീണ്ടുപോകുന്നതില്‍ സഹതാപമുണ്ടെന്നും പറഞ്ഞു. ജഡ്ജി എസ്എസ് വാസനാണ് കേസ് പരിഗണിക്കുന്നത് . നേരത്തേ കേസിലെ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രസ്താവത്തിനിടെ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.
അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കു പാമൊലിന്‍ ഇടപാടില്‍ വ്യക്തമായ അറിവുണ്ടായിരുന്നെന്നു ജഡ്ജി എസ്എസ് വാസന്‍ കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. ഇറക്കുമതി സംബന്ധിച്ച ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പിട്ടതു വസ്തുതയാണ്. ഇടപാട് രാഷ്ട്രീയ തീരുമാനമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കുറ്റംചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ മൂന്നും നാലും പ്രതികളായിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂസ്, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ എന്നിവരുടെ വിടുതല്‍ഹര്‍ജികളാണു കോടതി അംഗീകരിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റവിമുക്തരാക്കി.
ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കേസെടുത്തത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കുറിപ്പു നല്‍കിയിരുന്നു. അങ്ങനെയാണു ഫയല്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചെന്നു തെളിവുകള്‍ പരിശോധിച്ചു കോടതി നിഗമനത്തിലെത്തി. മന്ത്രിസഭയുടെയും ധനമന്ത്രിയുടെയും അറിവോടെയാണു കരാറുമായി മുന്നോട്ടുപോയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ 2005ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. കേസ് പുനരുജ്ജീവിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ പിന്‍വലിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ കോടതി ഇതനുവദിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ആരംഭിക്കുന്ന വിചാരണ നടപടികള്‍ യുഡിഎഫിന് നിര്‍ണായകമാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (19 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (29 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends