കൊല്ലത്ത് പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...

കൊല്ലത്ത് പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു. മുഖത്തല അൻസാരിമുക്കിലാണ് സംഭവം. കാവനാട് കന്നിമേൽചേരി കാവനാട് ചന്ദ്രികാ ഭവനിൽ ദയാനിധി (55)യാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കാനായിരുന്നു ദയാനിധി എത്തിയത്. കരിയിലകളും മറ്റും കൂട്ടിയിട്ട് തീ കൊളുത്തിയപ്പോൾ തീ ആളി പടർന്നു. തീ അണയ്ക്കാനായി ദയാനിധി സ്വയം ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഉടൻ ഇദ്ദേഹം തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ ദയാനിധി അഗ്നിക്കിടയിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി തീ അണച്ചാണ് മൃതദേഹം പുറത്തെടുത്തത്. അമിതമായി പുക ശ്വസിച്ചു കൊണ്ടോ, തീയിലേക്ക് വീണു പോയതോ ആകാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടിയം പൊലീസ് മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























