ശ്രീശാന്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി എസ്.ശ്രീശാന്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ട്വന്റി20 മല്‍സരമല്ല തിരഞ്ഞെടുപ്പെന്ന് കോടിയേരിയുടെ വിമര്‍ശനം. എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഈ കൂട്ടുകെട്ടിന്റെ മധ്യവര്‍ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.
അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാനാണ് ബിഡിജെഎസ് രൂപീകരിച്ചത്. ക്ഷേത്രങ്ങളെ ബിജെപി പ്രചാരണ സ്ഥലമാക്കുന്നുവെന്നും കോടിയേരി പറഞ്ഞു. യുഡിഎഫും ആര്‍എസ്എസും ചേര്‍ന്നു സംസ്ഥാനത്ത് അവിശുദ്ധ നീക്കം നടത്തുന്നുണ്ടെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ആരോപിച്ചിരുന്നു.
പഴയ വടകരബേപ്പൂര്‍ മാതൃകയുടെ ആവര്‍ത്തനമാണിത്. അഴിമതിക്കു പേരുകേട്ട വലതുപക്ഷത്തിനൊപ്പം ചേര്‍ന്നു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമോ എന്നാണ് വര്‍ഗീയ ശക്തികള്‍ നോക്കുന്നത്. രണ്ടു കൂട്ടരെയും ഒറ്റപ്പെടുത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















