ജോര്‍ജിന്റെ ശത്രു നാവെന്ന് കോടിയേരി.... അതിന് സിപിഎമ്മിനെ കുറ്റം പറയേണ്ട കാര്യമില്ല; എല്ലാ വിഭാഗങ്ങളുമായി സിപിഎം സൗഹൃദത്തിലാണ്

നാവാണ് പി സി ജോര്‍ജിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന് സിപിഎമ്മിനെ കുറ്റം പറയേണ്ട കാര്യമില്ല. പൂഞ്ഞാര്‍ സീറ്റിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ നടന്നത് പേയ്‌മെന്റ് തീരുമാനമാണെന്ന പി സി ജോര്‍ജിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വിഭാഗങ്ങളുമായി സിപിഎം സൗഹൃദത്തിലാണെന്നും സിപിഎമ്മല്ല പി സി ജോര്‍ജ്ജിന്റെ ശത്രു, അദ്ദേഹത്തിന്റെ നാവ് തന്നെയാണെന്നും കോടിയേരി തൃശുര്‍ അതിരൂപതാ ബിഷപ്പുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
സഭയുടെ നിലപാടുകളും ആവശ്യങ്ങളും വ്യക്തമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് കൂടിക്കാഴ്ചയില്‍ കോടിയേരിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ തന്നെ ഇരു മുന്നണികളും സഭയെ തഴയുക ആണെന്നും സഭയുമായി ഒത്തുപോകുന്നവരെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കി സഭയുടെ വാര്‍ത്താകുറിപ്പ് പുറത്തുവരികയും ചെയ്തു.
പൂഞ്ഞാറില്‍ തന്നെ സിപിഎം ചതിക്കുകയായിരുന്നെന്നും ഇതിന് പൂഞ്ഞാറിലെ ജനങ്ങള്‍ മറുപടി പറയുമെന്നും കഴിഞ്ഞ ദിവസം പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷവും യുഡിഎഫും കൈവിട്ടതോടെ ജനപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് പിസി ജോര്‍ജിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കേരളാകോണ്‍ഗ്രസ് സെക്യുലര്‍ പിന്തുണ നല്‍കുമെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























