Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വിഷയത്തില്‍ പരാജയപ്പെട്ടാല്‍ എല്ലാ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

01 APRIL 2016 10:10 PM IST
മലയാളി വാര്‍ത്ത.

 ഒരു തിയറി പരീക്ഷയിലോ പ്രായോഗിക പരീക്ഷയിലോ തോല്‍ക്കുന്ന വിദ്യാര്‍ഥി ജയിച്ച വിഷയങ്ങളുള്‍പ്പെടെ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്നുള്ള വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇത് തുല്യനീതിയുടെ നിഷേധമാണ്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തലല്ല, അവര്‍ക്കെതിരായ പീഡനമാണിതെന്നും ജസ്റ്റിസ് വി. ചിദംബരേഷ് നിരീക്ഷിച്ചു. 

മെഡിക്കല്‍ പി.ജി കോഴ്‌സുകളില്‍ പരീക്ഷ പാസാകാന്‍ രാജ്യവ്യാപകമായി ഏകീകൃത മാനദണ്ഡം നിര്‍ദേശിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തയാറാകണമെന്നും കോടതി ഉത്തരവിട്ടു. കേരള ആരോഗ്യസര്‍വകലാശാലയുടെ ചട്ടം മെഡിക്കല്‍ കൗണ്‍സില്‍ ചട്ടത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. 
എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ന്ന് ശരാശരി 50 ശതമാനം മാര്‍ക്ക് നേടണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനക്ക് വിരുദ്ധമായി ഓരോവിഷയത്തിനും 40 ശതമാനം മാര്‍ക്ക് വേണമെന്ന ആരോഗ്യ സര്‍വകലാശാലയുടെ വ്യവസ്ഥയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. ഓരോ വിഷയത്തിനും നിശ്ചിത ശതമാനം മാര്‍ക്ക് വേണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. ആരോഗ്യ സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്ട് നിലവില്‍ വരുന്നത് 2013 ഏപ്രില്‍ 29നാണ്. റെഗുലേഷനാകട്ടെ 2010ലും. അതേസമയം, റെഗുലേഷന്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ സാധൂകരിക്കപ്പെടാത്തതിനാല്‍ നിലവില്‍ വന്നുവെന്ന് പറയാനാവില്ല. അത് അപൂര്‍ണവും നിയമ സാധുതയില്ലാത്തതുമാണ്. എങ്കിലും റെഗുലേഷന്‍ അടിസ്ഥാനത്തില്‍ ബിരുദം നേടിയവരുടെ കാര്യത്തില്‍ അവര്‍ കക്ഷിയല്ലെന്ന കാര്യം കണക്കിലെടുത്ത് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ഒരു വിഷയത്തിന് തോറ്റതിന്റെ പേരില്‍ മറ്റെല്ലാ പരീക്ഷയും വീണ്ടും എഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു വിദ്യാര്‍ഥിയുടെ മാനസികാവസ്ഥ ചിന്തിക്കാന്‍ പോലും കഴിയുന്നതിനപ്പുറമാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ സ്വീകരിച്ച വ്യവസ്ഥ യുക്തിപരമല്ലാത്തതും ഏകപക്ഷീയവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏകീകൃത മാനദണ്ഡം നിര്‍ദേശിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ഉത്തരവിടുകയും ചെയ്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (8 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (14 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (21 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (23 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (29 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (33 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (35 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (1 hour ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends