സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ചിന്നു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























