Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശബരിമല കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവര്

20 FEBRUARY 2026 07:00 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്വര്‍ണ്ണപ്പാളി ക്കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന ഗുരുതര ആരോപണവുമായി ശബരിമല തന്ത്രി കണ്ഠര് രാജീവര്. ശബരിമലയില്‍ യുവതീപ്രവേശം തടഞ്ഞതിനും ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം വിഫലമാക്കിയതിനുമുള്ള ശിക്ഷയായാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് തന്ത്രി സര്‍ക്കാരിനും പോലീസിനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്.

2018ലെ യുവതീപ്രവേശന വിവാദ കാലത്ത് ആചാര സംരക്ഷണത്തിനായി താന്‍ എടുത്ത ഉറച്ച നിലപാടാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്ന് തന്ത്രി വാദിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്താന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ പൂജകള്‍ നിര്‍ത്തിവെച്ച് പുറത്തുവരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന സാധാരണ ക്ഷേത്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കം താന്‍ ഇടപെട്ട് പരാജയപ്പെടുത്തിയതും പകപോക്കലിന് കാരണമായെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.

പ്രത്യേക അന്വേഷണ സംഘം വസ്തുതകള്‍ മറച്ചുവെച്ചാണ് തന്നെ പ്രതിയാക്കിയതെന്നും തന്ത്രി ആരോപിച്ചു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു.

 

ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്റെ ചുമതലയെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്വര്‍ണ്ണപ്പാളികള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ദേവസ്വം ബോര്‍ഡിനാണ് പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തന്ത്രി ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (5 hours ago)

Malayali Vartha Recommends