കാസര്‍കോട് പതിനാറുകാരിയെ 15 വയസ്സുകാരന്‍ ഉള്‍പ്പടെ 5 പേര്‍ പീഡിപ്പിച്ചതായി പരാതി

കാസര്‍കോട് ചന്തേര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ 5 പേര്‍ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ പതിനഞ്ചുകാരന്‍ ഉള്‍പ്പടെ 5 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇവരില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കടയിലെ ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കും.
തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരീഭര്‍ത്താവായ നാല്‍പ്പത്തിയഞ്ചുകാരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സഹോദരീഭര്‍ത്താവ് രണ്ടുമാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളില്‍ പീഡനത്തിരയായതായാണ് പരാതി.
15 വയസുകാരനായ വിദ്യാര്‍ഥിയെയും ആംബുലന്‍സ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുന്‍പ് ഗള്‍ഫിലേക്ക് കടന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എത്തി പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് ഒന്നിലേറെപ്പേര്‍ പീഡിപ്പിച്ച വിവരം കുട്ടി പറഞ്ഞത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























