Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!

20 FEBRUARY 2026 09:47 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ വാദം. അതേസമയം അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്‌നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവരുടെ വാദം. കോവിഡ് സമയത്ത് മനുഷ്യന്റെ നന്‍മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറയുന്നു.


ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെയൊരു തസ്തിക ഉള്ളത് തനിക്ക് അറിയില്ലെന്നും സിസ്റ്റര്‍മാര്‍ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്കിയയ്‌ക്കൊടുവില്‍ കൂട്ടിത്തുന്നുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു.

പത്രത്തില്‍ കണ്ടാണ് വാര്‍ത്തയെ കുറിച്ച് താന്‍ അറിഞ്ഞതെന്നും 38 കൊല്ലമായി ആലപ്പുഴയില്‍ താന്‍ സേവനം അനുഷ്ഠിച്ചതാണെന്നും അപ്പോള്‍ താന്‍ കണ്ടിട്ടില്ലാത്ത രോഗികള്‍ പോലും തന്റെ പേര് പറയാറുണ്ടെന്നും അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. വേദനയായിട്ട് രോഗി എവിടെപ്പോയിരുന്നുവെന്നും തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണുമെന്നും ഡോക്ടര്‍ ലളിതാംബിക പരിഹസിക്കുന്നു.

 

ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ:

'ശരിക്കും ഒരു ബോര്‍ഡ് വച്ച് എത്ര ഇന്‍സ്ട്രുമെന്റ് ഉണ്ടെന്ന് ഫ്‌ലോര്‍ നഴ്‌സ് എഴുതണം. അങ്ങനെ ഫ്‌ലോര്‍ നഴ്‌സെന്നൊരു തസ്തിക നമ്മുടെ ഗവണ്‍മെന്റ് സെറ്റപ്പില്‍ ഒരു തിയറ്ററിലും ഇല്ല. എന്റെ അറിവില്‍ ഇല്ലെന്നാണ്. ഇപ്പോ കോഴിക്കോടത്തെ ഇഷ്യുവിന് ശേഷം എല്ലായിടത്തും വന്നുകാണും. ഫ്‌ലോര്‍ നഴ്‌സ് എഴുതിയിരുന്നുവെങ്കില്‍ ലാസ്റ്റ് ഡോക്ടര്‍ക്ക് ചെക്ക് ചെയ്യാന്‍ എളുപ്പമാണ്. ഇപ്പോള്‍ ചെക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് വച്ചാല്‍ സിസ്റ്റര്‍ പറയും 'മാഡം ഞാനിത്രയെണ്ണം എടുത്തിട്ടുണ്ട്'. അപ്പോള്‍ നമ്മള്‍ നോക്കും, ആ ഇത്രയും ഉണ്ട്. അവര്‍ക്ക് ഓര്‍മയില്‍ ഒരു പിശക് വന്നുപോയാല്‍ അത് പിശകാണ്. കഴിയുന്നത്ര നമ്മള്‍ ഒരിന്‍സ്ട്രുമെന്റ് അകത്തിടത്തില്ല. ഇത് ഒരു വലിയ ട്യൂമറായത് കൊണ്ട് സംഭവിച്ചതാകാം.

മൂന്നരക്കിലോയുണ്ടായിരുന്നു ട്യൂമര്‍. അതുകൊണ്ടാണ് സര്‍ജറി ചെയ്തത്. അല്ലെങ്കില്‍ കോവിഡ് സമയത്ത് അങ്ങനെയൊരു സര്‍ജറി ചെയ്യത്തില്ല. ഓവറിയിലെ കാന്‍സറെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ ചെയ്തപ്പോള്‍ ആണ് ഫൈബ്രോയിഡ് ആണെന്ന് കണ്ടെത്തിയത്. മനുഷ്യന്റെ നന്‍മയ്ക്ക് വേണ്ടിയാണ് ആ കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ചെയ്തത്. പക്ഷേ ചെയ്തവര്‍ക്ക് അത് പാരയായി. എടോ ഇത് വയറ്റിലുള്ളത് കൊണ്ട് ഒന്നും അറിയത്തില്ല. വയ്ക്കാം എന്നല്ല, തെറ്റാണ്. പക്ഷേ വയറ്റില്‍ ഇതിരുന്നത് കൊണ്ട് ഒന്നും അറിയത്തില്ല. ഇത് പണ്ട് 20 കൊല്ലം മുന്‍പ് വച്ചതുമാകാം. ഇപ്പോ വച്ചതാണ് എന്നുള്ളതിന് ഒരു തെളിവും ഇല്ല. ഇനിയിപ്പോ വല്ല കെമിക്കല്‍ ടെസ്റ്റുകൊണ്ട് ഇന്‍സ്ട്രുമെന്റിന്റെ പഴക്കം കണ്ടുപിടിക്കുകയോ മറ്റോ ചെയ്യേണ്ടി വരും. അല്ലാതെ അറിയാന്‍ പറ്റത്തില്ല.

പത്രത്തില്‍ കണ്ടാണ് ഞാനും വിവരം അറിഞ്ഞത്. എന്റെ പേര് പറഞ്ഞെന്ന് പറഞ്ഞ് എന്നെ ആള്‍ക്കാര്‍ വിളിച്ചു.ഞാന്‍ ചെയ്തതല്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്. ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ്. ആ സമയം മൂന്നരക്കിലോയുള്ള ട്യൂമര്‍ ഞാനെടുത്തിട്ടില്ല.സാധാരണ ഒരു ഓപ്പറേഷന്‍ ആണെങ്കില്‍ നമ്മള്‍ മറന്നുപോകും.ഇതൊരു വളരെ പ്രധാനപ്പെട്ട കേസല്ലേ, ഞാനല്ല ചെയ്തത്. ഇന്ന് പത്തുമണിക്ക് ലൈബ്രറി തുറന്ന് കേസ് ഷീറ്റ് എടുത്ത് കഴിയുമ്പോള്‍ ആരാണ് ചെയ്തതെന്ന് അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (5 hours ago)

Malayali Vartha Recommends