Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ടൗൺഷിപ്പിൽ ഒരുങ്ങിയ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി... വീടുകളും പട്ടയവും 25-ന് വൈകുന്നേരം നാലിന് ടൗൺഷിപ്പ് നിർമാണം നടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറും

21 FEBRUARY 2026 11:17 AM IST
മലയാളി വാര്‍ത്ത

ടൗൺഷിപ്പിൽ ഒരുങ്ങിയ ആദ്യഘട്ട വീടുകൾക്ക് ഉടമസ്ഥരായി. വീടുകളുടെ നറുക്കെടുക്കാനായി മേപ്പാടി എം.എസ്.എ. ഓഡിറ്റോറിയത്തിൽ ഗുണഭോക്താക്കൾ നേരിട്ടെത്തി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ക്രമനമ്പറും സോൺ നമ്പറും ക്ലസ്റ്റർ നമ്പറും പ്ലോട്ട് നമ്പറും രേഖപ്പെടുത്തിയ കൂപ്പണുകൾ അവർ തങ്ങളുടെ ഊഴംകാത്ത് നറുക്കെടുത്തു.

ചൂരൽമല സ്വദേശി പഞ്ചിൽ വീട്ടിൽ അഷ്‌റഫാണ് ആദ്യ നറുക്കെടുത്തത്. ഒന്നാം സോണിലെ ക്ലസ്റ്റർ ജെ-യിൽ ഉൾപ്പെട്ട 104-ാം നമ്പർ വീടാണ് അഷ്‌റഫിന് ലഭിച്ചത്. ചൂരൽമല സ്വദേശി വത്സല രണ്ടാമത്, ബീരാൻകുട്ടി മൂന്നാമത് അങ്ങനെ പേരുവിളിക്കുന്നതിനനുസരിച്ച് ഓരോരുത്തരായി 178 പേരും തങ്ങളുടെ വീടുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

നറുക്കെടുത്ത ഓരോരുത്തരും കൂപ്പൺ ഉയർത്തിക്കാണിക്കും. നറുക്കെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്താനായിരുന്നു ഇത്. ടൗൺഷിപ്പിൽ വീട് നൽകുന്നവർക്ക് ഏഴുസെന്റ് സ്ഥലത്തിന്റെയും വീടിന്റെ പട്ടയം അനുവദിച്ച ഉത്തരവും ഗുണഭോക്താക്കൾക്ക് കൈമാറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് തുടങ്ങിയ നറുക്കെടുപ്പ് വൈകുന്നേരം നാലിനും രേഖകളുമായി ബന്ധപ്പെട്ട നടപടികൾ അഞ്ചുമണിയോടെയും പൂർത്തിയായി.

വൈദ്യുതി, കുടിവെള്ള കണക്ഷൻ, റേഷൻ, നഗരസഭയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികളും നറുക്കെടുപ്പ് വേദിയിൽനിന്നുതന്നെ പൂർത്തിയാക്കി. ഇതിനായി പ്രത്യേകം കൗണ്ടറുകളും ഓഡിറ്റോറിയത്തിനുള്ളിലും പുറത്തുമായി ഒരുക്കിയിട്ടുണ്ടായിരുന്നു.

ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിലെ വൈദ്യുതി, കുടിവെള്ള കണക്ഷൻ എന്നിവ കളക്ടറുടെ പേരിലാണ് അനുവദിക്കുക. മൂന്നുമാസത്തേക്ക് കണക്ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും. പിന്നീട് കണക്ഷനുകൾ വ്യക്തികളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള സാക്ഷ്യപത്രവും ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു. 15 കൗണ്ടറുകളിലൂടെയാണ് ഗുണഭോക്താക്കൾക്ക് സേവനം ഉറപ്പാക്കിയത്.

സോൺ ഒന്നിൽ 115 വീടുകളും സോൺ മൂന്നിൽ 30 വീടുകളും സോൺ നാലിൽ 33 വീടുകളുമാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. വീടുകളും പട്ടയവും 25-ന് വൈകുന്നേരം നാലിന് ടൗൺഷിപ്പ് നിർമാണം നടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറും.

അഞ്ചുസോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. സോൺ ഒന്നിൽ 140 വീടുകളും സോൺ രണ്ടിൽ 55, സോൺ മൂന്നിലും നാലിനും 51 വീതവും സോൺ അഞ്ചിൽ 113 വീടുകളുമാണ് നിർമിക്കുന്നത്. 1662-ലധികം ആളുകൾക്കാണ് ടൗൺഷിപ്പ് തണലാവുക. ഏഴു സെന്റിൽ 1000 ചതുരശ്ര അടിയിലാണ് വീടുകൾ ഒരുങ്ങുന്നത്. വീടുകളുടെയും റോഡുകളുടെയും മറ്റു അനുബന്ധപ്രവൃത്തികളും നിലവിൽ ടൗൺഷിപ്പിൽ പുരോഗമിച്ചുവരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (2 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (2 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (2 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (3 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends