ദക്ഷിണ റെയില്‍വേ ട്രെയിന്‍ റൂട്ടില്‍ മാറ്റം വരുത്തി

ദക്ഷിണ റെയില്‍വേ ട്രെയിന്‍ റൂട്ടില്‍ മാറ്റം വരുത്തി. ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം (22207), തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ (22208) എന്നീ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എസി എക്‌സ്പ്രസ് ട്രെയിനുകള്‍ കോയമ്പത്തൂര്‍ വഴി തിരിച്ചുവിടും. സേലം,കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ അധിക സ്‌റ്റോപ്പുകളും അനുവദിച്ചു. തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208) ബുധന്‍, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനി മുതല്‍ സര്‍വീസ് നടത്തുക. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എക്‌സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഈ മാസം 20 മുതല്‍ റൂട്ട് മാറ്റം നിലവില്‍ വരുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha