ബാറുകളെപ്പറ്റി മിണ്ടിയില്ല... മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് പിണറായി വിജയന്‍; മദ്യനിരോധനം പ്രായോഗികമല്ല; സുധീരന്റെ നിലപാടുകള്‍ വെറും ജാഡ

മദ്യ വര്‍ജനമാണ് എല്‍ഡിഎഫിന്റെ നയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യനിരോധനം പ്രായോഗികമല്ല. അത് നടപ്പാക്കുന്നത് ഭവിഷ്യത്തുകളുണ്ടാക്കും. മദ്യനിരോധനത്തിന്റെ അത്യാപത്ത് മനസിലാക്കിയാണ് മദ്യവര്‍ജനമെന്ന നിലപാടെന്നും പിണറായി വ്യക്തമാക്കി.
എല്‍ഡിഎഫ് മദ്യനയം വ്യക്തമാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം തള്ളിക്കളയുന്നു. മദ്യനിരോധനത്തിലൂടെ വോട്ട് വരുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിചാരം. വി.എം.സുധീരന്റെ നിലപാടുകള്‍ വെറും ജാഡയാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. ജനങ്ങള്‍ തള്ളിയ ഭരണാധികാരിയാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി എന്തെങ്കിലും അസംബന്ധം ഉന്നയിച്ചാല്‍ അതനുസരിച്ച് പ്രതികരിക്കാന്‍ ബാധ്യതപ്പെട്ടവരല്ല തങ്ങളെന്നും പിണറായി പറഞ്ഞു.
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്. മദ്യവിപത്തിനെക്കുറിച്ച് വാചാലമാകുന്നുവെങ്കിലും നിലവിലെ മദ്യനയം മാറ്റുമെന്ന സൂചനയാണ് ഇതില്‍ക്കൂടെ ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha