നൂറിലധികം സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ചുവര്‍ഷം ഇഴഞ്ഞു നീങ്ങിയ സര്‍ക്കാരാണ് കേരളത്തിലേത്. ഇങ്ങനൊരു സര്‍ക്കാര്‍ നിന്നിട്ട് കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. കേരളത്തില്‍ 2006 ആവര്‍ത്തിക്കും. അന്ന് ഇടതുമുന്നണി 96 സീറ്റാണ് നേടിയതെങ്കില്‍ ഇത്തവണ മൂന്നക്ക സംഖ്യയിലേക്ക് എത്തും.
എല്‍ഡിഎഫ് എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രകടന പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. നോമിനേഷന് മുന്‍പ് എല്‍ഡിഎഫ് മാനിഫെസ്‌റ്റോ പ്രഖ്യാപിക്കും. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചാകും ഇതു തയാറാക്കുക.
വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇതു കൂടുതല്‍. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങളില്‍ 10 ശതമാനം പോലും നടപ്പക്കാന്‍ സാധിച്ചില്ല. യുഡിഎഫ് ഭരണം ജനങ്ങള്‍ക്ക് ശാപമായി മാറിയിരിക്കുന്നു. വിവാദങ്ങളും തര്‍ക്കങ്ങളുമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കോടിയേരി കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപി. ഒറ്റയ്ക്ക് കേരളത്തില്‍ ഒരു മണ്ഡലത്തിലും ബിജെപിക്ക് ജയിക്കാന്‍ സാധിക്കില്ല. തനിച്ച് ജയിക്കാമെന്ന മോഹം നടക്കില്ല എന്നു തിരിച്ചറിഞ്ഞപ്പോള്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനുപിന്നില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉമ്മന്‍ ചാണ്ടിയുമാണ്.
കാസര്‍കോട്ടെ ഉദുമ സീറ്റും മഞ്ചേരി സീറ്റും ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ്. കണ്ണൂരുകാരനായ കെ.സുധാകരന്‍ ഉദുമയില്‍ പോയി മല്‍സരിക്കുന്നത് സുധാകരനും മഞ്ചേരിയിലെ ബിജെപി സ്ഥാനര്‍ഥി സുരേന്ദ്രനും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്. ആര്‍എസ്എസ്സിന്റെ ഉദുമ മണ്ഡലത്തിലെ വോട്ട് സുധാകരന് ചെയ്യുക. മഞ്ചേശ്വരത്തെ കോണ്‍ഗ്രസ് വോട്ട് സുരേന്ദ്രനും.
തിരുവനന്തപുരം സീറ്റും നേമം സീറ്റും ഇതിന് മറ്റൊരു ഉദാഹരണമാണ്. തിരുവനന്തപുരത്തെ ബിജെപിക്കാര്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് വോട്ട് ചെയ്യില്ല. പകരം ഇവിടെ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശിവകുമാറിന് ചെയ്യും. നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍ പിള്ള മല്‍സരിക്കുമെന്നാണ് വാര്‍ത്ത. കോണ്‍ഗ്രസുകാരുപോലും സുരേന്ദ്രന്‍ പിള്ളയ്ക്ക് വോട്ടുചെയ്യില്ല. പകരം അവിടെ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് വോട്ടു ചെയ്യും. എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കണമെന്ന് ബിജെപിയും എങ്ങനെയെങ്കിലും ഭരണം തുടരുമെന്നു ഉമ്മന്‍ ചാണ്ടിയും ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. കോടിയേരി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha