ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായ പൊള്ളിയ അച്ഛനും മക്കളും ആശുപത്രിയില്‍

നൂറ് ശതമാനവും വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായ പൊള്ളിയ അച്ഛനും മക്കളും ആശുപത്രിയില്‍. തൃക്കരിപ്പൂര്‍ സ്വദേശി സതീശന്‍ (43), മക്കളായ ശിബിദാസ്(15), ശിവപ്രിയ(13) എന്നിവരാണ് വായ പൊള്ളിയ നിലയില്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഗുരുതരമായി വായപൊള്ളിയ സതീശന് സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പയ്യന്നൂരിലെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നു വാങ്ങിയ പേസ്റ്റ് ഉപയോഗിച്ചതോടെയാണ് മൂവര്‍ക്കും വായ്ക്കുള്ളില്‍ അസ്വസ്ഥതകള്‍ തുടങ്ങിയത്. രണ്ടു ദിവസം തുടര്‍ച്ചയായി ഇത് ഉപയോഗിച്ചതോടെ സംഗതി ഗുരുതരമായി.
2015 ഡിസംബറില്‍ നിര്‍മ്മിച്ചതാണെന്നും 2017 നവംബര്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും പേസ്റ്റിന്റെ അവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha