താരയുദ്ധം തെരഞ്ഞെടുപ്പ് കോടതിയിലേക്ക്

പിതാവു മരിച്ചുകിടക്കുമ്പോള്‍ വിദേശത്ത് ഷോ നടത്തിയ വ്യക്തിയാണ് പത്തനാപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജഗദീഷ് എന്ന കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടു. അതേസമയം തന്റെ പിതാവിനെതിരെ പറഞ്ഞ ഗണേഷന്‍ മനുഷ്യത്വമില്ലാത്ത ക്രൂരനാണെന്ന ജഗദീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ എല്‍.ഡി.എഫ്. നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ ജഗദീഷിനെ മത്സരരംഗത്ത് നിന്നും അയോഗ്യനാക്കാം. ജഗദീഷ് പ്രസ്താവന നടത്തിയത് കൊല്ലം പ്രസ്‌ക്ലബിലാണ്. നിരവധി പത്രപ്രവര്‍ത്തകരും ദൃശ്യമാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം എന്താണെന്നോ തെരഞ്ഞെടുപ്പ് എന്താണെന്നോ അറിയാത്തത് കാരണം സംഭവിച്ച അമളിയായിരുന്നു ഇത്.
ജഗദീഷിന്റെ പ്രസ്താവന പുറത്തുവന്നത് വലിയ വാര്‍ത്തയായി. എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അവഹേളിക്കുന്ന യാതൊന്നും പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നയം. എതിര്‍ സ്ഥാനാര്‍ത്ഥിയെ മനുഷ്യത്വമില്ലാത്ത ക്രൂരനെന്നു വിളിക്കുമ്പോള്‍ അത് വ്യക്തിപരമായ തേജോവധം തന്നെയാണ്. പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് ഗൗരവം വര്‍ദ്ധിക്കുകയും ചെയ്യും.
കാനഡയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടയിലാണ് തന്റെ പിതാവ് മരിച്ചതെന്നും സഹോദരിയുടെ വാക്കുകള്‍ കണക്കിലെടുത്ത് താന്‍ മരണത്തിന് വന്നില്ലെന്നുമുള്ള ജഗദീഷിന്റെ കുറ്റസമ്മതം സ്ഥാനാര്‍ത്ഥിയെ കൂടുതല്‍ കുഴപ്പത്തിലാക്കി. ഒരു പൊതുപ്രവര്‍ത്തകന്‍ ബാഹ്യമായ തിരക്കുകളാല്‍ സ്വന്തം പിതാവിന്റെ മരണത്തിനെത്തിയില്ലെന്ന ആക്ഷേപം ജനങ്ങള്‍ അംഗീകരിക്കുകയില്ല. സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ സംസാരം ശ്രദ്ധിക്കണമെന്ന പഴമക്കാരുടെ വാക്കുകള്‍ എത്രയോ ശരിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha