സാധാരണക്കാരുടെ കുടിവെള്ള പ്രശ്‌നത്തെക്കാളും വലുതാണോ ഐപിഎല്‍: ഹൈക്കോടതി

മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഒമ്പതാം സീസണ്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റിക്കൂടെയെന്ന് ബോംബെ ഹൈക്കോടതി ബിസിസിഐയോട് ചോദിച്ചു. ജലത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാത്ത മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റാനാണ് നിര്‍ദേശം. സംസ്ഥാനത്തെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ ബിസിസിഐയ്ക്ക് ഐപിഎല്‍ ആണോ വലിയ കാര്യമായി തോന്നുന്നത്. ഇതുപോലെ വെള്ളം പാഴാക്കുന്നവരെ വേറെങ്ങും കാണാനാവില്ല. മഹാരാഷ്ട്രയുടെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ കോടതി ചോദിച്ചു.
ക്രിക്കറ്റ് സ്‌റ്റേഡിയം നനയ്ക്കുന്നതിന് വേണ്ടി വെള്ളം പാഴാക്കാന്‍ എങ്ങനെ ബിസിസിഐയ്ക്ക് കഴിയുന്നുവെന്നും ജസ്റ്റിസ് വിഎം കനാഡെ, എംഎസ് കാര്‍ണിക് എന്നിവര്‍ ചോദിച്ചു. ബിസിസിഐയ്ക്കുള്ള വെള്ളം വിതരണം നിറുത്തുമ്പോള്‍ അതിന്റെ ബുദ്ധിമുട്ട് മനസിലാക്കുമെന്നും കോടതി പറഞ്ഞു.
പൊതുജനങ്ങള്‍ക്കുള്ള വെള്ളം പാഴാക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന കാര്യം നാളെ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
എന്‍ജിഒ സംഘടനയായ ലോക്‌സട്ട മൂവ്‌മെന്റ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. വെള്ളിയാഴ്ചയാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha