വെള്ളം ചേര്‍ക്കാത്ത മദ്യനയമാണ് യുഡിഎഫിന്റെതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

വെള്ളം ചേര്‍ക്കാത്ത മദ്യനയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിനെ ഇല്ലായ്മ ചെയ്യാനുള്ള എല്‍ഡിഎഫിന്റെ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ല. ആരോപണങ്ങളും ആക്ഷേപങ്ങളും കൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മലയന്‍കീഴില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മദ്യ നിരോധനമല്ല ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജനമാണ് എല്‍ഡിഎഫിന്റെ മദ്യനയമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha