തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ പരിശോധന: ഒരാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട് നിന്ന് പിടികൂടിയത് 25 ലക്ഷം

തെരഞ്ഞെടുപ്പടുത്തതോടെ അനധികൃത പണമൊഴുക്ക് തടയാനുള്ള പരിശോധന കോഴിക്കോട് ജില്ലയില്‍ ശക്തമാക്കി. സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് സ്‌ക്വാഡ് പിടികൂടിയത്. തെരഞ്ഞെടുപ്പടുത്തതോടെ ജില്ലയിലേക്ക് വന്‍ തോതില്‍ പണമൊഴുകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
സബ്കളക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കണക്കില്‍ പെടാത്ത മുപ്പത്തിയാറ് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പേരാമ്പ്രയില്‍ നിന്ന് 14 ലക്ഷം രൂപയും, വടകര മേഖലയില്‍ നിന്നും 9 ലക്ഷവും മാവൂര്‍ എലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഏഴ് ലക്ഷം രൂപയുമാണ് ഇതിനകം പിടിച്ചെടുത്തത്.
ഇരുചക്ര വാഹനങ്ങളടക്കം സ്‌ക്വാഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം ഒഴുകുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റേയും പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റേയും മുന്നറിയിപ്പുണ്ടായിരുന്നു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ജില്ലകളിലാണ് കൂടുതലായും ഇത്തരത്തില്‍ പണം എത്തിയിട്ടുള്ളതെന്നും ഇരു ഏജന്‍സികളുടേയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ സ്‌ക്വാഡ് ജില്ലാ അതിര്‍ത്തികളിലും പ്രധാന കേന്ദ്രങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയത്.
കേരളതമിഴ്‌നാട്, കേരളകര്‍ണാടക അതിര്‍ത്തി കേന്ദ്രീകരിച്ചാണ് കള്ളപ്പണമൊഴുക്ക് വ്യാപകമാകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കോഴിക്കോട് ജില്ലയില്‍ ഇതിനകം ഏറ്റവും കൂടുതല്‍ തുക ഇലക്ഷന്‍ സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനുള്ള തുകയുടെ പരിധി 70 ലക്ഷമാണെങ്കിലും ഓരോ മണ്ഡലത്തിലും രണ്ടുമുതല്‍ മൂന്നുകോടിവരെ ചെലവഴിക്കുന്നതായാണ് കണ്ടത്തെിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിവരുന്ന ചെലവില്‍ 70 ശതമാനവും ഇത്തരത്തിലുള്ള പണമാണെന്നാണ് റവന്യൂ ഇന്റലിജന്‍സ് നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha