Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്താമത് ട്വിന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ.... അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്


ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്: വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഗണേഷ് കുമാർ; സൗജന്യയാത്ര നൽകിയാൽ കെഎസ്ആർടിസി വഴിയാധാരമാകും...


സി.പി.എംകാർക്ക് ഇറങ്ങാൻ നഗരത്തിൽ മാലിന്യമില്ല; എ.എ റഹീമിന്റെ വിമർശനങ്ങളെ തള്ളി വി.വി രാജേഷ്...


മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്


വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...

ഗവേഷണ മേഖലയെ ശാക്തീകരിച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കണം; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവിഷ്ക്കരിച്ച നിരവധിയായ പദ്ധതികളിലൂടെ കാലത്തിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നവവൈജ്ഞാനിക നിര്‍മ്മിതി നടത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു

08 MARCH 2026 06:01 PM IST
മലയാളി വാര്‍ത്ത

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ സവിശേഷമായ സാമൂഹ്യദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്കു് ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു . ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കേരള സര്‍ക്കാരിന്റെ പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അമിനിറ്റി സെന്റര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ സി. എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആംഫി തീയറ്റര്‍, സര്‍വ്വകലാശാലയിലെ ആര്‍ട്ട് ഗാലറി ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍, പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, "രൂപകല്പന" ആശയാവതരണ പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം കാലടി മുഖ്യ കാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി സങ്കല്പനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം.

ഗവേഷണ മേഖലയെ ശാക്തീകരിച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവിഷ്ക്കരിച്ച നിരവധിയായ പദ്ധതികളിലൂടെ കാലത്തിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നവവൈജ്ഞാനിക നിര്‍മ്മിതി നടത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു, മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അധ്യക്ഷയായിരുന്നു. അമിനിറ്റി സെന്ററിന്റെയും, ആംഫി തീയറ്ററിന്റെയും നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ച കോസ്റ്റ്ഫോര്‍ഡിന്റെ സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ ടി. കെ. സ്കന്ദകുമാര്‍, ആംഫി തീയറ്ററിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ് എന്നിവര്‍ക്ക് മന്ത്രി ഡോ. ആര്‍. ബിന്ദു ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് സര്‍വ്വകലാശാലയുടെ സ്നേഹോപഹാരം മന്ത്രി ആര്‍. ബിന്ദുവിന് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണവില കുതിച്ചുയരുന്നു...ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ വർദ്ധിച്ചത്.  (16 minutes ago)

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ... സെൻസെക്‌സ് 2300 പോയിന്റ് താഴ്ന്നു, നിഫ്റ്റി 23,750ൽ താഴെയെത്തി  (56 minutes ago)

അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി...  (1 hour ago)

തടസ്സങ്ങൾ മാറി ധനലാഭത്തിലേക്ക്; ചിങ്ങം രാശിക്കാരുടെ സമയം തെളിയുന്നു.  (1 hour ago)

സ്വർണ വിലയിൽ ഇടിവ്‌... പവന് 1440 രൂപയുടെ കുറവ്‌  (1 hour ago)

പിലാശ്ശേരിയിൽ ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവം... കൊലപാതകമെന്ന് നിഗമനം  (1 hour ago)

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ  (1 hour ago)

കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം....  (2 hours ago)

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും....  (2 hours ago)

യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ  (2 hours ago)

മമ്മൂട്ടിയോട് മുഖ്യമന്ത്രി മാപ്പ് പറയണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്...  (2 hours ago)

മീൻപിടിത്തത്തിനു പോയ ട്രോളിങ് ബോട്ട്, കന്യാകുമാരിക്കടുത്തുവെച്ച് വിദേശ എണ്ണക്കപ്പലിടിച്ച് തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി...  (3 hours ago)

ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി  (4 hours ago)

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു...  (4 hours ago)

Malayali Vartha Recommends