Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സ്ത്രീ ശാക്തീകരണവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിൽ രാജ്യത്തിന് തന്നെ എക്കാലത്തും മാതൃകയാകുന്ന ജനകീയ ബദൽ നയങ്ങളാണ് കേരളത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുന്നത്; വനിതാ ദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

08 MARCH 2026 06:18 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രസ്മരണകൾ പുതുക്കാനും തുല്യനീതിയെക്കുറിച്ചൂള്ള സന്ദേശങ്ങൾ പങ്കുവയ്ക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുമെന്ന് പ്രതിജ്ഞ പുതുക്കാനും ഈ ദിനം നമുക്ക് പ്രചോദനമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അദ്ദേഹത്തിന്റെ വനിതാ ദിന സന്ദേശമിങ്ങനെ;

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രസ്മരണകൾ പുതുക്കാനും തുല്യനീതിയെക്കുറിച്ചൂള്ള സന്ദേശങ്ങൾ പങ്കുവയ്ക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുമെന്ന് പ്രതിജ്ഞ പുതുക്കാനും ഈ ദിനം നമുക്ക് പ്രചോദനമാകണം. സ്ത്രീകളുടെ പുരോഗതി സമൂഹത്തിൻ്റെ പുരോഗതിയാണെന്ന വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെ വേണം നാം ഈ ദിനത്തെ വരവേൽക്കാൻ.

സ്ത്രീ ശാക്തീകരണവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിൽ രാജ്യത്തിന് തന്നെ എക്കാലത്തും മാതൃകയാകുന്ന ജനകീയ ബദൽ നയങ്ങളാണ് കേരളത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി രാജ്യത്താദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും ലിംഗ സമത്വത്തിലൂന്നിയ ജെൻ്റർ ബജറ്റ് അവതരിപ്പിച്ചതും സർക്കാരിൻ്റെ ആ നയങ്ങളുടെ ഭാഗമായാണ്. ലിംഗസമത്വ മനോഭാവത്തിലും പൊതു സുരക്ഷയിലും കേരളം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിന്റെയെല്ലാം പ്രതിഫലനമാണ് തൊഴിൽ സേനയിലും ഭരണരംഗത്തുമുള്ള സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തം.

സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേർക്ക് ഉയരുന്ന വെല്ലുവിളികളെ മറികടന്നു തുല്യനീതിയുടെയും ലിംഗസമത്വത്തിൻ്റേയും പുതിയ കാലം സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം. അവകാശങ്ങൾക്കായുള്ള സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ സമൂഹം ഒന്നാകെ കൂടെനിൽക്കേണ്ടതുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പൂർണ്ണ തോതിൽ ഉറപ്പാക്കുന്ന, അവർക്ക് നിർഭയമായി ജീവിക്കാനും സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാനും കഴിയുന്ന ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളുമായി നമുക്ക് ഒന്നിച്ച് മുന്നേറാം. ഏവർക്കും ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (26 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends