ബാര്‍ കോഴ കേസില്‍ കെഎം മാണി ഹൈക്കോടതിയെ സമീപിച്ചു

ബാര്‍ കോഴ കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി ഹൈക്കോടതിയെ സമീപിച്ചു. തന്റെ കേസ് അന്വേഷിക്കുന്ന വിജലന്‍സ് ഉദ്യോഗസ്ഥനായ എസ്പി സുകേശനെതിരെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നാണ് മാണി ആവശ്യപ്പെടുന്നത്.
സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കരുത്. അന്വേഷണം അവസാനിപ്പിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും മാണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha