ജനശതാബ്ദി എക്‌സ്പ്രസിനു നേരെ കല്ലേറ്... യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ

ജനശതാബ്ദി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആർപിഎഫ് പിടികൂടിയത്.
മാർച്ച് ആറിനായിരുന്നു സംഭവം നടന്നത്. പിറവം റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു ഇയാൾ ട്രെയിനിന് കല്ലെറിഞ്ഞത്. വൈകുന്നേരം ആറരയോടെയാണ് പിറവം റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് ട്രെയിനിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ 104 നമ്പർ സീറ്റിലെ വനിതാ യാത്രക്കാരിക്ക് പരിക്കേറ്റു.
ട്രെയിനിന്റെ ഇടത് ഭാഗത്തുനിന്നാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഇവരുടെ ഇടത് കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























