Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

  കൊല്ലം നീണ്ടകരയിൽനിന്നു മീൻപിടിത്തത്തിനു പോയ ട്രോളിങ് ബോട്ട്, കന്യാകുമാരിക്കടുത്തുവെച്ച് വിദേശ എണ്ണക്കപ്പലിടിച്ച് തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി...

09 MARCH 2026 08:27 AM IST
മലയാളി വാര്‍ത്ത

നീണ്ടകരയിൽ നിന്നു മീൻപിടിത്തത്തിനു പോയ ട്രോളിങ് ബോട്ട്, കന്യാകുമാരിക്കടുത്തുവെച്ച് വിദേശ എണ്ണക്കപ്പലിടിച്ച് തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. കടലിൽവീണ 11 മത്സ്യത്തൊഴിലാളികളിൽ ഒൻപതുപേരെ കപ്പൽ ജീവനക്കാർ രക്ഷിക്കുകയായിരുന്നു. കൊൽക്കത്ത സ്വദേശികളായ ലെഖാൻ(45), മകൻ ബാദൽ(23) എന്നിവരെയാണ് കാണാതായത്.

രക്ഷപ്പെട്ടവരെ വിഴിഞ്ഞത്തുനിന്നു കോസ്റ്റ് ഗാർഡ് എത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ പനാമ രജിസ്ട്രേഷനിലുള്ള കപ്പൽ തിങ്കളാഴ്ച പുലർച്ചെയോടെ വിഴിഞ്ഞത്തെത്തിക്കും.

കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്നു ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെ ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടം സംഭവിച്ചത്. കൊല്ലം മരുത്തടിയിൽ ചിറക്കര പുതുവലിൽ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ബോട്ടിലാണ് ഒമാനിൽനിന്ന്‌ കൊളംബോയിലേക്ക് ഇന്ധനവുമായി പോയ എം.ടി. സോളീസ് എന്ന എണ്ണ ടാങ്കർ ഇടിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർ മീൻപിടിക്കാനായി നീണ്ടകര ശക്തികുളങ്ങരയിൽനിന്നു പുറപ്പെട്ടത്. ആഴക്കടലിൽ ബോട്ട് നങ്കൂരമിട്ടശേഷം എല്ലാവരും ബോട്ടിൽ വിശ്രമിക്കുന്ന സമയത്ത്‌ എണ്ണ ടാങ്കർ ട്രോളർ ബോട്ടിന്റെ പിന്നിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്‌ന്നു. സ്രാങ്ക് അടക്കമുള്ള 11 മത്സ്യത്തൊഴിലാളികളും കടലിൽ വീണു. കപ്പലിലെ ക്യാപ്റ്റനായ വിയറ്റ്‌നാം സ്വദേശിയാണ്‌ ജീവനക്കാരെ ഉപയോഗിച്ച്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. രക്ഷപ്പെടുത്തിയവരെ കപ്പലിലെത്തിച്ച് ചികിത്സ നൽകി. ലെഖാനും ബാദലിനും വേണ്ടി ഇന്നലെ വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

കൊൽക്കത്ത സ്വദേശികളായ വസുദേവദാസ്(42), വിപ്ലവ് ദാസ് (32), റിപ്പോൺ ദാസ്(38), വിക്രം(24), വിമൽദാസ്(30), കുളച്ചൽ സ്വദേശികളായ വിനോദ്(34), ജോൺസൺ(47), ബെനഡിക്റ്റ്(43), ബൈജു(42) എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. ബോട്ട് ഓടിച്ചിരുന്ന ബൈജു, വിമൽദാസ് എന്നിവർക്ക് ഇടുപ്പെല്ലിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവർക്ക് മുട്ടിനും കൈകൾക്കുമാണ് പരിക്ക്.

അപകടമുണ്ടാക്കിയ പനാമ കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്ത് എത്തിക്കും. ഇതുസംബന്ധിച്ചുള്ള വിശദ അന്വേഷണത്തിന് കൊച്ചിയിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ഉത്തരവിട്ടു. അപകടത്തിനിടയാക്കിയ വിദേശ കപ്പലിനെ രാജ്യംവിടാൻ അനുവദിക്കരുതെന്നുമാണ് ഉത്തരവിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends