സിനിമ തിയറ്ററുകള്‍ ഇന്ന് അടച്ചിടും

സൂചനാ പണിമുടക്കിന്റെ ഭാഗമായ് സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഇന്ന് അടച്ചിടും. സര്‍ക്കാര്‍ കൊണ്ടുവന്ന സെസിലെ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക. മാളുകളിലെ തിയറ്ററുകളും സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
മൂന്ന് രൂപ സെസ് നിശ്ചയിച്ച് ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത മാസം രണ്ടുമുതല്‍ തിയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനും തീരുമാനമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha