ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വ്യാകമാകുന്നു; തപാല്‍ ജീവനക്കാരന് നഷ്ടമായ 39,000 രൂപ തിരിച്ചെടുത്തു

എടിഎം കാര്‍ഡ് വെരിഫിക്കേഷന്‍ എന്ന പേരില്‍ ജില്ല കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാകമാകുന്നതായി പരാതി. ഇടപാടുകാരുടെ ബാങ്കിംഗ് സംബന്ധിച്ച വിവരം ഫോണിലൂടെ വിളിച്ചറിയുകയും അത് ഉപയോഗിച്ച് പണം തട്ടുകയും ചെയ്യുന്നെന്ന പരാതി വ്യാപകമായതോടെ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ഒരു തപാല്‍ ജീവനക്കാരന് ഈ രീതിയില്‍ നഷ്ടമായ 39,000 രൂപ തിരിച്ചു പിടിച്ചതിന് പിന്നാലെ എടിഎം കാര്‍ഡുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യാറില്ലെന്ന് സൈബര്‍ പോലീസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫോണ്‍വഴി വണ്‍ടൈം പാസ് വേഡ് ഉപയോക്താവില്‍ നിന്നും ചോര്‍ത്തിയെടുത്ത് ഓണ്‍ലൈന്‍ വിപണിയായ ഈ ബേ വഴിയായിരുന്നു തട്ടിപ്പ്. എന്നാല്‍ പോലീസിന്റെ സമര്‍ത്ഥമായി ഇടപെടല്‍ നീക്കം പരാജയപ്പെടുത്തി.
ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേനെ ബാങ്കിന്റെ ഫ്രീഡം റിവാര്‍ഡ്‌സിനെ കുറിച്ച് സംസാരിക്കാന്‍ എന്ന പേരില്‍ തപാല്‍ ജീവനക്കാരനെ വിളിച്ച തട്ടിപ്പുകാരി എടിഎം കാര്‍ഡിന്റെ മുന്‍വശത്തെ നമ്പരും പിന്‍വശത്തുള്ള സിവിവി നമ്പറും ചോദിച്ചു മനസ്സിലാക്കി. പിന്നീട് നമ്പരുകള്‍ സ്ഥിരീകരിക്കുന്ന വണ്‍ടൈം പാസ്‌വേഡ് അയച്ചെന്നും ഇത് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മൊബൈലില്‍ വന്ന ഒടിപി നമ്പര്‍ കൂടി പറഞ്ഞതോടെ 39,000 രൂപ ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന് ഈടാക്കിയതായി തപാല്‍ ജീവനക്കാരന്റെ മൊബൈലില്‍ സന്ദേശം എത്തുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേശം ബാങ്ക് അധികൃതരേയും പോലീസിനെയും വിവരം അറിയിക്കുകയും ഫോണില്‍ എത്തിയ സന്ദേശത്തില്‍ പറഞ്ഞിരുന്ന ഇ ബേയുടെ ഓണ്‍ലൈന്‍ വിപണിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. ഇ ബേയുടെ കസ്റ്റമര്‍ കെയര്‍ വഴി ഇ ബേ അധികൃതരെ വിവരം അറിയിക്കുകയും തട്ടിപ്പ് വ്യക്തമായ കമ്പനി ഇടപാട് മരവിപ്പിച്ച് പണം തിരികെ തപാല്‍ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha