ഭാര്യയെ ശല്യം ചെയ്തു: ഭര്‍ത്താവ് യുവാവിനെ വെട്ടി

ഭാര്യയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. കഴുത്തിന് മുറിവേറ്റ നിലയില്‍ വേങ്ങാപ്പാറ ആദിവാസി കോളനിയിലെ ദേവരാജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേങ്ങാപ്പാറ കോളനിക്ക് സമീപമുള്ള ആറ്റില്‍ കുളിക്കാന്‍ പോയപ്പോഴാണ് ദേവരാജിന് വെട്ടേറ്റത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ദേവരാജിന്റെ അയല്‍വാസി കൂടിയായ അര്‍ജ്ജുന്‍ എന്ന്‌വിളിക്കുന്ന രംഗനാഥാണ് വഴിയില്‍ പതുങ്ങിയിരുന്ന് ആക്രമണം നടത്തിയത്. വടിവാളുകൊണ്ട് ആക്രമിച്ച ശേഷം ടൗണിലെത്തി ബസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഫോണ്‍ ചെയ്ത് സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha