ഈ കുട്ടികള്‍ ഒരു സംഭവം...ആറുജോഡികളുടെ മംഗല്യസ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് കോളജ് വിദ്യാര്‍ഥികള്‍

മികച്ച ഇണയെ കണ്ടെത്തി ഭാവിജീവിതം ശോഭനമാക്കുകയെന്നത് ഏതൊരു വിവാഹപ്രായമെത്തിയ വ്യക്തിയുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്നത് ഇന്നത്തെക്കാലത്ത് നിസാരമല്ലാതാനും. കോളജ് വിദ്യാര്‍ത്ഥികള്‍ ജീവിതവും പണവും വെറുതേ അടിച്ചുപൊളിക്കുന്നവര്‍ എ്ന്ന ആക്ഷേപം എല്ലായിപ്പോഴും ശരിയല്ലെന്ന് വ്യ്ക്തമാക്കുന്ന ഒരു വാര്‍ത്ത. നിര്‍ധനരുടെ മംഗല്യസ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ കോളജ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെ ആറുജോഡികളുടെ മംഗല്യസ്വപ്‌നം യാഥാര്‍ഥ്യമായി. പെരിന്തല്‍മണ്ണ വേങ്ങൂര്‍ എം.ഇ.എ എന്‍ജിനിയറിംഗ് കോളജിലെ അവസാന വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണു'മെഹര്‍16' എന്ന പേരില്‍ സമൂഹവിവാഹം നടത്തിയത്. ഇന്നലെ രാവിലെ കോളജ് അങ്കണത്തിവെച്ചു നടന്ന ചടങ്ങില്‍ മുസ്ലിം ജോഡികളുടെ വിവാഹങ്ങള്‍ക്ക് പാണക്കാട് ഹൈദരലി തങ്ങള്‍, സമസ്ത സെക്രട്ടറി പ്ര?ഫ. ആലിക്കുട്ടി മുസ്ല്യാര്‍, സമസ്ത ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ല്യാര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ആകെയുള്ള ആറുപേരില്‍ അഞ്ചു ജോഡികളും മുസ്ലിംവിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഇതില്‍മൂന്നുപേരുടെ വിവാഹങ്ങള്‍ക്ക് ഹൈദരലി തങ്ങളും മറ്റുളള രണ്ടുപേര്‍ക്ക്മറ്റു മതനേതാക്കളുംകാര്‍മികത്വം നല്‍കി. ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട ജോഡികള്‍ രാവിലെ ഏഴിനു അങ്ങടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍വെച്ചു താലികെട്ടി. ശേഷം കോളജ് അങ്കണത്തില്‍ നടന്ന ആഘോഷ ചടങ്ങില്‍പങ്കെടുത്തു. ഉച്ചയ്ക്കു 11.30ഓടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്. ഓരോ ജോഡികള്‍ക്കും 10പവന്‍ സ്വര്‍ണം നല്‍കുന്നതോടൊപ്പം വിവാഹം നടക്കുന്ന ഓരോ ജോഡികളുടെ കുടുംബത്തില്‍നിന്നുള്ള 200പേര്‍ക്ക് വീതം വിഭവസമൃദ്ധമായ ഭക്ഷണവും കോളജ് അങ്കണത്തില്‍വെച്ചു നല്‍കി.. സാമ്പത്തിക പ്രയാസം മൂലം വിവാഹങ്ങള്‍ നടക്കാതെ ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികളെ കുറിച്ചു കോളജിലെ ചില കുട്ടികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് അവസാനം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഏറ്റെടുത്ത് നടത്തിയത്. വിവാഹത്തിനുള്ള മുഴുവന്‍ ചെലവും കോളജ് വിദ്യാര്‍ഥികള്‍ തന്നെ സമാഹരിക്കുകയായിരുന്നു. ചടങ്ങിന് പ്രോഗ്രാം കണ്‍വീനര്‍മാരായ മാനേജര്‍ സി.കെ സുബെര്‍, പ്രിന്‍സിപ്പല്‍ ഡോ. റിജിന്‍ എം. ലിനസ്, വൈസ് പ്രിന്‍സിപ്പല്‍ അനീഷ് ബാബു, പി. ഷഫീഖ്, യൂസുഫ്, മെഹബൂബ്, ശംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha