കോഴ വാങ്ങുന്നതാവില്ല ഇടതു മുന്നണിയുടെ മദ്യനയമെന്ന് ആന്റണി രാജു

ബാറുടമകളില്‍ നിന്നും കോഴ വാങ്ങുന്നതാവില്ല ഇടതുമുന്നണിയുടെ മദ്യനയമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ ആന്റണി രാജു.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുപക്ഷം മദ്യനയം പ്രഖ്യാപിക്കും. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കുമെന്ന കള്ളപ്രചാരണം നടക്കുകയാണ്. പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ബാറുകള്‍ തുറക്കുമെന്നു പറഞ്ഞിട്ടില്ലെന്നും മദ്യനിരോധനം അല്ല വര്‍ജനമാണു നയം എന്നാണു പറഞ്ഞതെന്നും ആന്റണി രാജു വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha