പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച പതിനാലുകാരിക്ക് ദാരുണാന്ത്യം

പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരിക്ക് ദാരുണാന്ത്യം. വാളറ കുളമാംകുഴിയില്‍ താമസിക്കുന്ന മാമലക്കണ്ടം ഈരേത്ത് ബാബു-ഫിലോമിന ദമ്പതികളുടെ ഇളയ മകള്‍ മീനുമോളാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറയിലാണ് അപകടം നടന്നത്.
ബാബുവിന്റെ മൂത്ത മകള്‍ അമല, രണ്ടാമത്തെ മകള്‍ ഉണ്ണിമായ, മരണമടഞ്ഞ ഇളയ കുട്ടി മീനുമോള്‍ എന്നിവര്‍ കുളിക്കുന്നതിനാണ് വാളറ സര്‍ക്കാര്‍ വക വഴിയോര വിശ്രമകേന്ദ്രത്തിനു സമീപത്തുള്ള പുഴയിലെത്തിയത്. ഇതിനിടെ ഉണ്ണിമായ വെള്ളത്തില്‍ വീണു. ഉണ്ണിമായയെ രക്ഷിക്കാന്‍ മീനുമോള്‍ വെള്ളത്തിലേക്കു ചാടി. അപ്പോഴേക്കും മൂത്ത സഹോദരി അമലയുടെ കൈപിടിച്ച് ഉണ്ണിമായ രക്ഷപെട്ടിരുന്നു. എന്നാല്‍ മീനുമോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. പെണ്‍കുട്ടികളുടെ നിലവിളികേട്ട് സമീപവാസികളും വിനോദ സഞ്ചാരികളും അടക്കമുള്ളവര്‍ ഓടിയെത്തി. സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയെ മുങ്ങി കരയിലെത്തിച്ചത്. നാട്ടുകാര്‍ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഞ്ചുമാസമായി കുളമാംകുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന ബാബു ഇഞ്ചി കൃഷിക്കായി കഴിഞ്ഞ മൂന്നിന് പൂപ്പാറയ്ക്കു പോയി മടങ്ങി വന്നിരുന്നില്ല. കെട്ടിടംപണിക്കു പോയിരുന്ന മാതാവ് ഫിലോമിനയും അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല.
തോക്കുപാറ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണു മീനുമോള്‍. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha