ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു

ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിര്‍ന്ന നേതാവും നിലവിലെ യുദ്ധത്തിന്റെ ആസൂത്രകനുമായ അലി ലാരിജാനിയെ ഇസ്രയേല്‍ വധിച്ചതോടെ ഇറാന്റെ മുനയൊടിഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രത്യേക നിര്‍ദേശത്തിലാണ് ലാരിജാനിയെ വധിച്ചത്. ഇന്നു പുലര്‍ച്ചെ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ നീക്കത്തില്‍ ലാരിജാനിക്കൊപ്പം ഇറാന്റെ അര്‍ധസൈനിക വിഭാഗമായ ബാസിജ് സേനയുടെ തലവന്‍ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായ ലാരിജാനി, ആണവ ചര്‍ച്ചകളിലെ മുന്‍ മധ്യസ്ഥന്‍ കൂടിയായിരുന്നു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാനുണ്ടാകുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കുമിത്. ഖമേനിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ലാരിജാനിയെ അവസാനമായി പൊതുവേദിയില്‍ കണ്ടത് കഴിഞ്ഞ വെള്ളിയാഴ്ച ഇറാനില്‍ നടന്ന ഖുദ്സ് ദിന റാലിക്കിടെയാണ്. ലാരിജാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സൈനിക നീക്കം നടന്നത്.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. അദ്ദേഹത്തിന്റെ മരണം ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നു മാത്രമല്ല ഇറാന്‍ യുദ്ധത്തില്‍ വന്‍തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് തീര്‍ച്ചയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഇറാനെ
അതേ സമയം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വലിയ തീപിടുത്തമുണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഖൊമേനിയുടെ മരണശേഷം ഇറാന്റെ രക്ഷകനായിരുന്നു അലി ലാരിജാനി. യുഎസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായ അലി ലരിജാനി അമേരിക്കയെയും ഇസ്രയേലിനെയും കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇറാനിലെ ഏറ്റവും സ്വാധീനമുള്ള കുടുംബത്തിലാണ് ലാരിജാനി ജനിച്ച ഷെരീഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതത്തിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദവും പാശ്ചാത്യ തത്വചിന്തയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ആയത്തുള്ള അലി ഖൊമേനിയുടെ മരണശേഷം യുദ്ധം നയിച്ചിരുന്നത് ലാരിജാനിയാണ്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിന്റെ കുടുക്കില്‍ വീണെന്ന് ആരോപിച്ച അലി ലാരിജാനി, ഇറാനിലെ ധീര സൈനികരും മഹത്തായ ജനതയും ശത്രുക്കളെ മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നുമെന്നു ടെലിവിഷനിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് 67 കാരനായ അലി ലാരിജാനി. ഖൊമേനിയുടെ മരണശേഷം ഇറാന്റെ ഭരണം നിയന്ത്രിക്കുന്നതില്‍ മൂന്നംഗ പരിവര്‍ത്തന സമിതിക്കൊപ്പം സുപ്രധാന പങ്കാണ് ലാരിജാനിക്കുള്ളത്. ഇറാന്റെ സുരക്ഷാ തന്ത്രം രൂപപ്പെടുത്തുന്നതില്‍ ഇദ്ദേഹമാണ് മുഖ്യപങ്ക് വഹിക്കുന്നത്.
1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ലാരിജാനി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. മുന്‍പ് പ്രസിഡന്റ് അക്ബര്‍ ഹാഷിമി റഫ്സഞ്ചാനി സര്‍ക്കാരില്‍ സാംസ്‌കാരിക മന്ത്രിയായും 1994 മുതല്‍ 2004 വരെ സംസ്ഥാന ബ്രോഡ്കാസ്റ്റര്‍ തലവനായും പ്രവര്‍ത്തിച്ചു. 2008 - 2020 കാലയളവില്‍ മൂന്ന് തവണ പാര്‍ലമെന്റ് സ്പീക്കറായും സേവനമനുഷ്ഠിച്ചു. 2021 ലും 2024ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അദ്ദേഹത്തെ അയോഗ്യനാക്കി. 2025 ഓഗസ്റ്റില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അദ്ദേഹത്തെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha


























