തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല

ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തില്‍ പി.കെ. ശ്യാമളയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദന്‍ രംഗത്തു വന്നതോടെ ശ്യാമളയെ നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി വിമര്‍ശിക്കുകയാണ്. വനിതാ വോട്ടര്‍മാരിലാണ് ശ്യാമളയ്‌ക്കെതിരെ ഏറ്റവുമധികം എതിര്‍പ്പ് ഉയരുന്നത്. ആന്തൂര്‍ സാജന്റെ മരണത്തിന് ഇടയാക്കിയ വളരെ പ്രധാനപ്പെട്ട ചില രേഖകള്‍ ഓഫീസില്‍ നിന്ന് കാണാതായിട്ടുണ്ടെന്നും അതിനൊക്കെ ഉപയോഗിച്ച ആളുകള്‍ ഇപ്പോഴും അവിടെ ഉണ്ടെന്നും ടി.കെ. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പികെ ശ്യാമള ആന്തൂര്‍ നഗരസഭാക്ഷയായിരിക്കെയാണ് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്തത്. സാജന്റെ മരണത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് പറഞ്ഞ കാരണത്താലാണ് തങ്ങളെ വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ചെയര്‍പേഴ്‌സണ്‍ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് നല്‍കില്ലെന്ന് ശ്യാമള പറഞ്ഞതിനു പിന്നാലെയായിരുന്നു ആത്മഹത്യ. അഹങ്കാരത്തിന്റെ ആള്‍രൂപമാണ് ശ്യാമളയെന്നും കണ്ണൂരിലെ ക്രൂര സഖാക്കളുടെ അതേ മനോവ്യാപാരമാണെന്നും പാര്‍ട്ടിക്കുള്ളില്‍ മുന്‍പുതന്നെ വിമര്‍ശനമുണ്ടായിരുന്നു.
അഹങ്കാരത്തിന്റെയും കൊടുംക്രൂരതയുടെയും ആള്‍രൂപമായ ഒരാളെ നിയമസഭയിലേക്ക് ആനയിക്കാന്‍ തളിപ്പറമ്പിലെ വോട്ടര്‍മാരും സഖാക്കളും താല്‍പര്യപ്പെടുന്നില്ല. പാര്‍ഥ ബില്‍ഡേഴ്സ് എംഡി സാജന്‍ പാറയില്‍ എന്ന പ്രവാസി നിക്ഷേപകന്‍ ആത്മഹത്യ ചെയ്യാനിടയായതില്‍ അന്ന് ആന്തൂര്‍ നഗരസഭാധ്യക്ഷയായിരുന്ന സഖാവ് ശ്യാമളയുടെ പങ്ക് കേരളം മറന്നിട്ടില്ല.
കണ്ണൂര്‍ എംഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് പിപി ദിവ്യ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ മുന്നില്‍ നിന്നതും ഇതേ ശ്യാമളയാണ്. ഇതൊക്കെ ഇപ്പോഴും പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചാ വിഷയങ്ങളാണ്.
കണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിവ്യയെ ഹാരാര്‍പ്പണം ചെയ്ത് ശ്യാമള സ്വീകരിച്ചാനയിച്ച കാഴ്ച കേരളം ലജ്ജയോടെയാണ് അന്നു കണ്ടത്. കണ്ണൂര്‍ എഡിഎം നവീന്‍ ആത്മഹത്യ ചെയ്യാനിടയായതിന് കാരണക്കാരി ദിവ്യയാണെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് ദിവ്യയെ സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായ ശ്യാമള ജയിലിനു മുന്നില്‍ എത്തിയത്. ആന്തൂര്‍ സാജന്റെ ആത്മഹത്യയ്ക്കും നവീന്‍ ബാബുവിന്റെ മകണത്തിനും സിപിഎം നേതാക്കളായ രണ്ടു വനിതകളാണെന്നിരിക്കെ ആ സംഭവത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യാതൊരു ഉളിപ്പുമില്ലാതെ അന്നു ന്യായീകരിക്കുകയായിരുന്നു. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍തന്നെ ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടായപ്പോള്‍ എംവി ഗോവിന്ദന്‍ ആ നീക്കത്തെ വെട്ടിനിരത്തിയാണ് ഭാര്യയ്ക്ക് സീറ്റ് ഉറപ്പിച്ചുകൊടുത്തതെന്ന് പാര്‍ട്ടിക്കു പുറത്തായ ടികെ ഗോവിന്ദന്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിംഗ് സീറ്റായ തളിപ്പറമ്പില്‍ ശ്യാമളയെ പരിഗണിക്കാനുള്ള തീരുമാനം പുറത്തു വന്നതുമുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ്. കുടുംബാധിപത്യം അനുവദിക്കില്ലെന്നും, ബിഹാര്‍ അല്ല കേരളമാണിതെന്നും സിപിഎം അണികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രതികരണങ്ങള്‍ പുറത്തു വന്നു. നേതാക്കളുമായി ബന്ധമുള്ള സൈബര്‍ പോരാളികള്‍ രംഗത്തുവന്നതും ശ്രദ്ധേയമായി.
സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായി പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെട്ടിരിക്കെയും ഭാര്യയെ മത്സരിപ്പിച്ചേ അടങ്ങു എന്ന നിലപാടിലാണ് എംവി ഗോവിന്ദന്‍. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ആദ്യംതന്നെ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യമുയര്‍ത്തി സീറ്റ് സുരക്ഷിതമാക്കി നിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചുവെന്നാണ് ആദ്യ വിമര്‍ശനം. ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പ്രധാന പേര് എന്‍.സുകന്യയുടെ പേരുംവന്നു. രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധാനംചെയ്ത ജെയിംസ് മാത്യുവിന്റെ ഭാര്യയാണ് മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയായ സുകന്യ. എന്നാല്‍ സുകന്യയെ വെട്ടിനിരത്തിയാണ് ശ്യാമളയ്ക്ക് ഗോവിന്ദന്‍ തളിപ്പറമ്പ് ഉറപ്പിച്ചുകൊടുത്തത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണനയിലാണ് അവര്‍ക്ക് സീറ്റ് നല്‍കിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു.
ഞാനും അപ്പനും സുഭദ്രാമ്മയും തീരുമാനിക്കും; മക്കത്തായം, മരുമക്കത്തായം, ഭാര്യത്തായം.. എന്നടക്കമുള്ള പരിഹാസവും സെല്‍ഫ് ഗോള്‍ ആരോപണവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി പുനരാലോചനക്ക് ഒരുങ്ങുന്നത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമതീരുമാനം എടുക്കും.കേട്ടത് സത്യം എങ്കില്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി തളിപ്പറമ്പില്‍ തോല്‍ക്കാന്‍ പോകുന്നുവെന്ന് ശ്യാമളയ്‌ക്കെതിരെ സൈബറിടങ്ങളില്‍ കുറിക്കുന്നവരുമുണ്ട്.
പി.കെ ശ്യാമളയ്ക്ക് താഴെത്തട്ടിലുള്ള അണികളുമായോ പൊതുജനങ്ങളുമായോ വേണ്ടത്ര ആത്മബന്ധമില്ലെന്നും അവര്‍ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമര്‍ശനം. ജനകീയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കുമെന്നും അണികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഈ മണ്ഡലത്തില്‍ 8000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയതും വോട്ടിംഗ്രീതിയില്‍ മാറ്റം വരുന്നതിന്റെ സൂചനയായി അണികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യത്തില്‍ പി.കെ. ശ്യാമളയെപ്പോലൊരു സ്ഥാനാര്‍ത്ഥി വരുന്നത് മണ്ഡലം കൈവിട്ടുപോകാന്‍ കാരണമാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് ടി കെ ഗോവിന്ദന്‍.. ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്.
പി കെ ശ്യാമളയ്ക്ക് ജനപിന്തുണയില്ലെന്ന് ചില പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണെന്ന് ടി കെ ഗോവിന്ദന്‍ ആരോപിച്ചിരുന്നു. അതിനിടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം നീക്കം നടത്തിയിരുന്നു. എന്നാല്‍ ഫലം കാണാത്ത പശ്ചാത്തലത്തില്‍ ടി കെ ഗോവിന്ദന്‍ സ്വന്തം വഴിക്ക് പോകട്ടെയെന്നാണ് പാര്‍ട്ടി തീരുമാനം.
https://www.facebook.com/Malayalivartha

























