Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം

18 APRIL 2026 04:27 PM IST
മലയാളി വാര്‍ത്ത

ഒരു കല്യാണം നടന്നതിന്റെ പേരിലുണ്ടായ പുകില്. കേരള പോലീസും മധ്യ പ്രദേശ് പോലീസും മാറിമാറി അന്വേഷിക്കുകയാണ് ഇപ്പോൾ. വിവാഹം പ്രായപൂർത്തിയാകുന്നതിന് മുമ്പ് അതിന് വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നതാണ് വിവാദ വിശയം. എന്നാൽ അതിനുമപ്പുറത്തേക്ക് ചില വസ്തുത കൂടെയുണ്ട്. ഒരു കുംഭമേള സമയത്ത് ജീവിതം മാറി മറിഞ്ഞ പെൺകുട്ടിയുടെ ജീവിതം ഒരു വിവാഹത്തിലൂടെ മനസമാധാനമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയാണോ എന്നുള്ളതാണ് അതിൽ പ്രധാനപ്പെട്ട ഒരു കാര്യം. മറ്റൊന്ന് പെൺകുട്ടിയുടെ ഭർത്താവായ ഫർമാൻഖാനെ സംബന്ധിച്ചുള്ളതാണ്.

നമ്മൾ കാണുന്ന ഒരു സിനിമ താരം എന്നതിനേക്കാളുപരി കേരളത്തിലെ പൊളിറ്റിക്കൽ സ്റ്റാറ്റസ് നന്നായറിയാവുന്ന അവിടെ സ്വാധീനം ചെലുത്തുന്ന ചിലരുമായുള്ള ആത്മബദ്ധം അതാണ് ഈ വിവാദ വിവാഹത്തിലേക്ക് എത്താനുള്ള കാരണം എന്ന സംശയവും ഉയരുകയാണ്. കേരളത്തിലെ പൊളിറ്റിക്കൽ നേതാക്കളുമായി അടുത്ത് ഇടപഴകാൻ മാത്രം പിടിപാട് ഫർമാൻഖാനുണ്ടോ! ഉണ്ടെങ്കിൽ ആര് വഴി!? ചോദ്യങ്ങളും സംശയങ്ങളും ഒട്ടനവധിയാണ്. ഇപ്പോൾ ദമ്പതികൾ സംരക്ഷണം വേണമെന്ന് പറഞ്ഞ് പരാതി നൽകിയിരിക്കുകയാണ്.

ആർക്കെതിരെയാണ് പരാതി. മധ്യപ്രദേശ് പോലീസിനെതിരെ.. ആരോടാണ് പരാതി.. കേരള പോലീസിൽ.അതായത് ഒരേ സംവിധാനത്തിലെ രണ്ട് വശങ്ങൾ.. ഇതെല്ലാം എന്തിന് വേണ്ടിയാണ് എന്നുള്ള പൊതുസംശയം അതിനുള്ള തീർപ്പ് ഒരു പക്ഷേ മധ്യപ്രദേശ് പോലീസ് കേരളം വിടുന്നതിന് മുമ്പ് ഉണ്ടാകുമായിരിക്കും..!! എന്തായാലും നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ് മധ്യപ്രദേശ് പോലീസ്.

നിലവിൽ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് വ്യക്തമാക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട് പെണ്‍കുട്ടി പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍,സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത്. കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പെണ്‍കുട്ടിയുടേയും ഭര്‍ത്താവിന്റെയും മൊഴിയെടുക്കാനായിട്ടാണ് മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത്. ഒളിവിലായിരുന്നതിനാല്‍ ഇരുവരുടേയും മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 20 വരെ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്. സുരക്ഷ ആവശ്യപ്പെട്ടിട്ട് അപേക്ഷ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാല്‍, തീരുമാനം എടുത്തിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

പെണ്‍കുട്ടിക്ക് പ്രായം 16 വയസ്സ് മാത്രമേ ഉള്ളൂ എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്‍മാന്‍ ഖാന്‍ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. കൊച്ചിയില്‍ രണ്ടുദിവസമായി തുടരുന്ന സംഘത്തിന് പെണ്‍കുട്ടിയെയോ ഫര്‍മാന്‍ ഖാനെയോ കണ്ടെത്താനായിട്ടില്ല. മധ്യപ്രദേശിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സിഐ, വനിതാ എസ്‌ഐ, 2 സിപിഒമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്.

ഇവരുടെ വിവാഹത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്ത ഫര്‍മാന്റെ മലയാളിയായ സുഹൃത്തിനെ ചോദ്യം ചെയ്യാനായിരുന്നു ഇവരുടെ വരവ്. ഇയാള്‍ തൃക്കാക്കരയുണ്ടെന്നായിരുന്നു വിവരമെങ്കിലും പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ ഇവിടെ ഉണ്ടായിരുന്നില്ല. തങ്ങള്‍ക്കു മുന്‍പാകെ ഹാജരാകണമെന്ന് ഫോണില്‍ ബന്ധപ്പെട്ട് ഇയാള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ ഇമെയില്‍ പരാതിക്കൊപ്പം തന്റെ പ്രായം തെളിയിക്കുന്ന രേഖകളും പെണ്‍കുട്ടി സമര്‍പ്പിച്ചിട്ടുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും പകര്‍പ്പുകളാണ് ഇവര്‍ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമായി ചമച്ചതാണോ എന്ന് മധ്യപ്രദേശ് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതായാണ് മധ്യപ്രദേശ് പോലീസിന്റെ വാദം. 2009 ഡിസംബറിലാണ് പെണ്‍കുട്ടി ജനിച്ചതെന്ന രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നു. ഇത് ശരിയാണെങ്കില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്സോ വകുപ്പുകള്‍ കൂടി ചുമത്താനാണ് അധികൃതരുടെ നീക്കം.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിനാണ് നേതാക്കള്‍ സാക്ഷ്യം വഹിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം ചില സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പ്രാദേശിക രേഖകള്‍ പരിശോധിച്ചാണ് ചടങ്ങുകള്‍ നടന്നതെന്നാണ് വിവാഹത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (13 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (17 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (44 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (51 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends