തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഡൽഹി-എൻ.സി.ആർ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സി.പി.ഐ.എം ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ അതീവ ഗൗരവകരമാണ്.
അവിടെ തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. പണപ്പെരുപ്പവും പാചകവാതക ക്ഷാമവും കാരണം സാധാരണക്കാരുടെ ജീവിതം നരകതുല്യമായിരിക്കുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും ഹരിയാനയിലും നിലവിലുള്ള തുച്ഛമായ മിനിമം വേതനം കൊണ്ട് ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിന് അന്തസ്സായി ജീവിക്കാനാകില്ല.
അതുകൊണ്ടാണ് ഡൽഹി-എൻ.സി.ആർ മേഖലയിൽ മിനിമം കൂലി പ്രതിമാസം 26,000 രൂപയായി ഏകീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നടപ്പാക്കിയ കേരള മാതൃക കേന്ദ്ര സർക്കാരിനും മറ്റ് സംസ്ഥാനങ്ങൾക്കും മുന്നിലുണ്ട്.
https://www.facebook.com/Malayalivartha

























