വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി....

വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി. ഇതോടെ പ്രതികളുടെ റിമാൻഡ് തുടരും.
കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻറെ മാതാവിൻറെയും ഭാര്യയുടെയും ഭാഗം കേട്ടശേഷമാണ് മണ്ണാർക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റിയതായി ഉത്തരവിട്ടിരിക്കുന്നത്.
രാംനാരായണന്റെ മാതാവ് ശ്യാമാഭായ് ഭാഗേൽ, ഭാര്യ ലളിത ബാഗേൽ എന്നിവർ ശനിയാഴ്ച രാവിലെ സ്‌പെഷൽ കോടതി ജഡ്ജി ജോമോൻ ജോൺ മുമ്പാകെ ഹാജരായി. പ്രതികളുടെ ജാമ്യാപേക്ഷയിൻമേൽ എതിർപ്പുണ്ടോ എന്ന് കോടതി ചോദിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാംനാരായണൻ എന്നും മകൻ മരിച്ചതോടെ സങ്കടത്തിലും ബുദ്ധിമുട്ടിലുമാണെന്ന് ശ്യാമാഭായ് പറഞ്ഞു. ഇതിനാൽ ജാമ്യം നൽകരുതെന്ന് ഇവർ പറഞ്ഞു.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ലളിതാ ഭായിയും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റിയതായി കോടതി ഉത്തരവിടുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























