പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനുമെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനും വൈദ്യുതി വകുപ്പിനും എതിരെ രാഹുൽ വിമർശനം ഉന്നയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സംസ്ഥാനത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി രാഹുൽ വിമർശനം ഉന്നയിച്ചത്.
കഠിനമായ ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി ബോർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സർക്കാരിന്റെ കെ-റെയിൽ, കെ-ഫോൺ തുടങ്ങിയ വിമർശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























