ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് പട്ടുവം സ്വദേശി 65കാരി നബീസ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട പമ്പാണ് കടിച്ചതെന്നാണ് വിവരം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അതേസമയം, കൊല്ലത്തും ഒരാള്‍ക്ക് പാമ്പുകടിയേറ്റു. രാമന്‍കുളങ്ങര സ്വദേശി സുദേവനാണ് പാമ്പുകടിയേറ്റത്. ഇന്നുരാവിലെയാണ് സംഭവം. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലില്‍ പാമ്പ് കടിച്ചത്. ചുരുട്ടയാണ് കടിച്ചതെന്നാണ് വിവരം. ഉടന്‍തന്നെ സുദേവനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. സുദേവന്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ കേരളത്തിലെത്തിയ വിനോദ സഞ്ചാരിക്കും പാമ്പുകടിയേറ്റു. ചെറായിയിലെ റിസോര്‍ട്ടിലെത്തിയ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിളയ്ക്കാണ് (38) ഇന്നുരാവിലെ കടിയേറ്റത്. കാല്‍ വിരലിലാണ് കടിയേറ്റത്. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശര്‍മിളയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കായംകുളത്ത് എരുവയില്‍ 15കാരിയെ പാമ്പ് കടിച്ചിരുന്നു. കുട്ടി നിലവില്‍ നൂറനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























