ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മേയ് 14ന് അതിരടി ലോകവ്യാപകമായി തിയേറ്ററില്‍ എത്തും. ദര്‍ശന രാജേന്ദ്രന്‍, റിയ ഷിബു, സെറിന്‍ ശിഹാബ് എന്നിവരാണ് നായികമാര്‍. സര്‍വ്വം മായയില്‍ ഡെലൂലുവായി തിളങ്ങിയ താരം ആണ് റിയ ഷിബു. ബേസില്‍ ജോസഫ് , ടൊവിനോ തോമസ്, വീനീത് ശ്രീനിവാസന്‍ എന്നിവരുടെ ആകര്‍ഷകമായ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം പക്കാ ക്യാമ്പസ് ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും.
പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന.ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്‍ന്റിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റിന്റ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ് നിര്‍മ്മാണം.ഛായാഗ്രഹണം സാമുവല്‍ ഹെന്റി, സംഗീതം വിഷ്ണു വിജയ്, എഡിറ്റര്‍ ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ നിക്‌സണ്‍ ജോര്‍ജ്, ഗാനങ്ങള്‍ സുഹൈല്‍ കോയ. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയുടെ രചയിതാക്കളില്‍ ഒരാളാണ് അരുണ്‍ അനിരുദ്ധന്‍. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, സമീര്‍ താഹിര്‍, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. സമീര്‍ താഹിറും ടൊവിനോ തോമസും കോപ്രൊഡ്യൂസര്‍മാരാണ് .
https://www.facebook.com/Malayalivartha

























