കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..

കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക് . സംസ്ഥാനത്ത് വേനൽമഴ കടുക്കുന്നു.ഇന്ന് ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.അതിനിടെ കാലവർഷം ശ്രീലങ്കയിൽ എത്തി.സംസ്ഥാനത്ത് അടുത്തയാഴ്ച അവസാനത്തോടെ കാലവർഷമെത്തുമെന്നാണ് അറിയിപ്പ്.
അതുവരെ വേനൽമഴയും തുടർന്നേക്കും.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2026 മെയ് 17 ന് ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക് കടക്കുകയാണ്. വടക്കുപടിഞ്ഞാറൻ മേഖല കടുത്ത ഉഷ്ണതരംഗത്തിന് ഇരയാകുമ്പോൾ,
തെക്കും വടക്കുകിഴക്കും മേഖലകൾ ഇടിമിന്നലിനും, കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും ഇരയാകുന്നു. മൺസൂൺ പതുക്കെ വടക്കോട്ട് നീങ്ങുമ്പോൾ മത്സരിക്കുന്ന കാലാവസ്ഥാ സംവിധാനങ്ങളെ പ്രതിഫലിപ്പിക്കുന്ന വ്യത്യാസം നാടകീയമാണ്.പടിഞ്ഞാറൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, പടിഞ്ഞാറൻ, കിഴക്കൻ മധ്യപ്രദേശ്, വിദർഭ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ് 17 ന് ഇന്ത്യ ചുട്ടുപൊള്ളുന്ന വടക്കൻ പ്രദേശമായും മഴ പെയ്യുന്ന തെക്ക്, വടക്കുകിഴക്ക് എന്നിങ്ങനെ വിഭജിക്കപ്പെടും.
ഡൽഹിയിൽ 42 ഡിഗ്രി സെൽഷ്യസ് വരെ എത്താം, അതേസമയം കേരളം, തമിഴ്‌നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു. മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ , തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,
ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha
























