ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി...

ചെൽസിയെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സിറ്റി കപ്പ് വീണ്ടെടുത്തത്. രണ്ടാം പകുതിയിൽ അന്റോണിയൊ സെമന്യോ (71) വിജയഗോൾ കുറിച്ചു. എട്ടാം തവണയാണ് സിറ്റി എഫ്.എ.കപ്പ് സ്വന്തമാക്കുന്നത്. കളിയിൽ ആരംഭം മുതൽ ആധിപത്യം നേടിയെങ്കിലും ആദ്യപകുതിയിൽ ഗോൾ നേടുന്നതിൽ സിറ്റി താരങ്ങൾ പരാജയമായി.
ഉജ്ജ്വലമായ ഗോളിലൂടെയാണ് സെമന്യോ ടീമിനെ ജയത്തിലെത്തിച്ചത്. എർലിങ് ഹാളണ്ട് നൽകിയ ക്രോസിൽ ബാക്ക് ഹീൽ ഫ്‌ളിക്കിലൂടെ ഘാന സ്‌ട്രൈക്കർ ചെൽസി ഗോളി റോബർട്ട് സാഞ്ചസിനെ കീഴടക്കി. തുടരെ രണ്ടു ഫൈനലുകളിൽ തോൽവി നേരിട്ട സിറ്റി മൂന്നാം തവണ ലക്ഷ്യം നേടുകയായിരുന്നു.
"
https://www.facebook.com/Malayalivartha























