Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.... പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചു...

17 MAY 2026 11:51 AM IST
മലയാളി വാര്‍ത്ത

നാളെ രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി പാർക്കിങ് കേന്ദ്രങ്ങളും സജീകരിച്ചു. വാഹനങ്ങൾ നിർദേശിച്ച സ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യുന്നതാണ്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

ഗതാഗത ക്രമീകരണം ഇങ്ങനെ....

പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്ന് സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമൻസ് ജങ്ഷൻ-തൈക്കാട് വഴി പോകണം.
പി.എം.ജി ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ജി.വി. രാജ-എൽ.എം.എസ്-മ്യൂസിയം-മാനവീയം റോഡ്-ആൽത്തറ വഴുതയ്ക്കാട്-വിമൻസ് കോളജ് ജങ്ഷൻ-തൈക്കാട് വഴി പോകണം.
ഓവർ ബ്രിഡ്‌ജ് ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്‌ജ്-തമ്പാനൂർ-മോഡൽ സ്കൂൾ-പനവിള-ബേക്കറി ഫ്ലൈ ഓവർ വഴി പോകേണ്ടതാണ്.

പാർക്കിങ് സ്ഥലങ്ങൾ ഇപ്രകാരം....

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവർ വരുന്ന എം.എൽ.എ/എം.പിമാരുടെ വാഹനങ്ങൾ ആർ.ബി.ഐ-ബേക്കറി ജങ്ഷൻ-വാൻറോസ്-ജേക്കബ്‌സ് ജങ്ഷൻ-ഗേറ്റ്-നാല് വഴി സെക്രട്ടേറിയറ്റിനകത്ത് പാർക്ക് ചെയ്യണം.

ഉദ്യോഗസ്ഥർ, പൊലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങൾ ആർ.ബി.ഐ-ബേക്കറി ജങ്ഷൻ-വാൻറോസ്-ജേക്കബ്‌സ് ജങ്ഷൻ വഴി ഗേറ്റ്- നാല് ഭാഗത്ത് യാത്രക്കാരെ ഇറക്കിയശേഷം സംസ്കൃത കോളജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി കാമ്പസ്, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി വാഹനങ്ങളിൽ വരുന്ന പ്രവർത്തകർ, പൊതുജനങ്ങൾ ഗേറ്റ് രണ്ട്, പുളിമൂട് ആയുർവേദ കോളജ് ജങ്ഷൻ, മോഡൽ സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ ആൾക്കാരെ ഇറക്കിയശേഷം പാർക്കിങ് സ്ഥലങ്ങളിലേക്ക് പോകണം.

പ്രവർത്തകരെ കൊണ്ട് വരുന്ന വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക-ലോർഡ്‌സ്‌ ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും, കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യണം.

പ്രവർത്തകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട്, സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, പൂജപ്പുര എൽ.ബി.എസ് കോളജ് ഗ്രൗണ്ട്, എൽ.എം.എസ് കോമ്പൗണ്ട്, ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, ചാല ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മോഡൽ സ്കൂൾ കോമ്പൗണ്ട്, സംഗീത കോളജ് കോമ്പൗണ്ട്, ആർട്‌സ് കോളജ് കോമ്പൗണ്ട്, വിമൻസ് കോളജ് കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മൾട്ടിലെവൽ പാർക്കിങ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്സ‌് (പേ ആൻഡ് പാർക്കിങ്), വെള്ളയമ്പലം വാട്ടർ അതോറിറ്റി കോമ്പൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്, ടാഗോർ തിയറ്റർ കോമ്പൗണ്ട്, പി.എം.ജി-ലോ കോളജ് റോഡ്, കവടിയാർ-കുറവൻകോണം റോഡ് (ഇടത് വശം), വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ-കേശവദാസപുരം റോഡ് (ഇടത് വശം) എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം.
മോട്ടോർ സൈക്കിളുകളിൽ വരുന്നവർ പുളിമൂട്-ഓവർബ്രിഡ്‌ജ്‌ റോഡ് (ഇരു വശങ്ങളിലും) എ.കെ.ജി-സ്പെൻസർ റോഡ്, വി.ജെ.ടി-ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർ വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends