മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മറ്റൊന്ന്; ഭർത്താവ് രെജിനെതിരെ സോനയുടെ കുടുംബം രംഗത്ത്

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി സോനയുടെ കുടുംബം. സോനയുടെ അമ്മാവന്റെ വാക്കുകൾ ഇങ്ങനെ;-
'ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായുംവലിയ ദുരൂഹതകൾ ഉണ്ടെന്നും സോനയുടെ അമ്മാവൻ എ.കെ. സത്യൻ പറഞ്ഞു . സാധാരണ നിലയിൽ ഒരു ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിച്ചതെങ്കിൽ കാർ ഇത്തരത്തിൽ കത്തിയമരില്ല, മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത് .
കാറിനുള്ളിൽ മാരകമായ എന്തോ വസ്തു മുൻകൂട്ടി വെച്ചിട്ടുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയതെന്നും എ.കെ. സത്യൻ ചോദിക്കുന്നു.
അപകടമുണ്ടായപ്പോൾ കാറിനുള്ളിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരോട് പറയാൻ രജിൻലാൽ തയ്യാറായില്ല. സ്വന്തം ജീവൻ രക്ഷിക്കാൻ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രെജിൻ ശ്രമിച്ചത്.
കാറിന്റെ പിൻവാതിൽ ലോക്കായ അവസ്ഥയിലായിരുന്നു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്നും രജിൻലാലിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണെന്നും കുടുംബം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























