പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് എം.വി ഗോവിന്ദന്‍

കേരള നിയമസഭയില്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ പുനര്‍ചിന്തയുടെ ആവശ്യമില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനത്തിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഘടകങ്ങളില്‍ പിണറായിയുടെ ശൈലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് സി.പി.എമ്മില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടില്‍ നിന്ന് പോലും വിമര്‍ശനമുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിലും പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അദ്ദേഹം ന്യായീകരിച്ചു.
സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം ഗൗരവമായി ചര്‍ച്ച ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തില്‍ പി.ബിയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ ചില അംഗങ്ങള്‍ ഈ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha






















