പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ധര്‍മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിണറായി വിജയന്റെ പേര് വിളിച്ചപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും മറ്റ് എംഎല്‍എമാരും ഡസ്‌കില്‍ അടിച്ച് അഭിവാദ്യം ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടെം സ്പീക്കറായ ജി. സുധാകരന്‍ സീറ്റില്‍ നിന്ന് മുന്നോട്ടുവന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. ഇരുവരും ഹസ്തദാനം ചെയ്യുകയും, പിണറായി വിജയന്‍ സുധാകരന്റെ തോളില്‍ തട്ടി അഭിവാദ്യം ചെയ്യുകയും ചെയ്തു. പതിനാറാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് കൂടിയായ പിണറായി വിജയന്റെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പഴയ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് തന്നെയാണ് പുതിയ പ്രതിപക്ഷ നേതാവിന്റെയും ഓഫീസ്.
https://www.facebook.com/Malayalivartha






















