ഒറ്റപ്പാലത്ത് കുടുംബവഴക്ക്: ഭാര്യയുൾപ്പെടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ...

ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ നാലുപേർക്ക് കത്തികൊണ്ട് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നെഞ്ചിലും മുതുകിലും ഗുരുതരമായി കുത്തേറ്റ മോഹൻ കുമാറിന്റെ നില ആശങ്കാജനകമാണ്. സംഭവവുമായി ബന്ധപ്പെട്ട് പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യ പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടർന്നായിരുന്നു സംഭവം നടന്നത്.
ഭാര്യവീട്ടിലെത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതുകണ്ട് തടുക്കാൻ ശ്രമിച്ച പത്മജയുടെ സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധുവായ വിഷ്ണുജിത്ത് എന്നിവർക്കും ആക്രമണത്തിൽ കുത്തേറ്റതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പരിക്കേറ്റവർ നിലവിൽ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha






















